സബ് കളക്ടര്‍ക്കെതിരായ രാജേന്ദ്രന്‍റെ പരാമര്‍ശം തെറ്റായി പോയെന്ന് എംഎം മണി

ന്യൂസ് ബ്യൂറോ, ഇടുക്കി
Monday, February 11, 2019

ഇടുക്കി: ദേവികുളം സബ് കളക്ടര്‍ രേണുരാജ് ഐഎഎസിനെതിരെ മൂന്നാര്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍ നടത്തിയ പരാമര്‍ശങ്ങള്‍ തള്ളിപ്പറഞ്ഞ് വൈദ്യുതിമന്ത്രി എം.എം.മണി. രാജേന്ദ്രന്‍ എംഎല്‍എയുടെ പരാമര്‍ശം തെറ്റായിപോയെന്ന പറഞ്ഞ മന്ത്രി സ്ത്രീകളോട് പെരുമാറേണ്ട രീതി ഇങ്ങനെ അല്ലെന്ന് പറഞ്ഞു.

സ്വന്തം പരാമര്‍ശങ്ങളില്‍ എസ്.രാജേന്ദ്രന്‍ മാപ്പു പറഞ്ഞ ശൈലിയേയും എം.എം.മണി തള്ളിപ്പറഞ്ഞു. ഖേദപ്രകടനത്തില്‍ എസ്.രാജേന്ദ്രന്‍ നടത്തിയ പരാമര്‍ശങ്ങളും ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചനകൾക്ക് നടത്തിയ ശേഷം എംഎൽഎക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇടുക്കിയില്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

×