Advertisment

മലയാളി മങ്കാസ് ഇന്‍ റിയാദ് സ്പോര്‍ട്സ്‌ മീറ്റ്‌ സംഘടിപ്പിച്ചു.

author-image
admin
New Update

റിയാദ് : റിയാദിലെ വനിതകളുടെ കൂട്ടായ്മയായ മലയാളി മങ്കാസ് ഇൻ റിയാദ് സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു സ്ത്രീകളിലും കുട്ടികളിലും കായിക വിനോദങ്ങൾ പരിപോഷിപ്പിക്കുന്നതിനും ആരോഗ്യപരമായ കൂട്ടായ്മക്ക്  ശക്തി പകരുക എന്ന ലക്ഷ്യത്തോടെയാണ്  മീറ്റ്‌ സംഘടിപ്പിക്കുന്നത് ബഗളപ്പ് ദുറാത്ത് ഇസ്ത്ര അങ്കണത്തില്‍ ഒരുക്കിയ ഗ്രൗണ്ടില്‍ നടന്ന സ്പോര്‍ട്സ്‌ മീറ്റ്‌  അല്‍ഇമാം യുണിവേഴ്സിറ്റിയിലെ ഡോ: മെയ്‌ അല്‍ കുദൈരി ഉദ്ഘാടനം ചെയ്തു. മലയാളി മങ്കാസ് ഗ്രൂപ്പ്‌ അഡ്മിന്‍ സുഫി അധ്യക്ഷയായിരുന്നു

Advertisment

publive-image

സോനാ ജ്വല്ലറി അഡ്മിനിസ്‌ട്രേറ്റീവ് മാനേജർ ജിൻഷാദ്.ചീഫ് അക്കൗണ്ടന്റ് സുരേഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു മീറ്റിൽ വിവിധ കായിക മത്സരങ്ങൾ അര ങ്ങേറി നൂറു മീറ്റർ ഓട്ടം ലോങ് ജംപ്. വടംവലി തുടങ്ങി കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള നിരവധി കായിക മത്സരങ്ങൾ അരങ്ങേറി.നൂറു മീറ്റര്‍ , അമ്പതു മീറ്റര്‍ ഓട്ടമത്സരത്തിലും    റിലേ , ഷോട്ട് പുട്ട് തുടങ്ങിയവയില്‍ ഒന്നാം സ്ഥാനം നേടിയ റഹാത്ത് നിയാസ്‌ ആണ് മത്സരത്തിലെ  ചാമ്പ്യനായി തെരെഞ്ഞെടുക്കപെട്ടത്‌. സജീറ ഹര്‍ഷാദ്  ആണ് റണ്ണറപ്പ്.

publive-image

വിവിധ മല്‍സരങ്ങളില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാനങ്ങളും മീറ്റിൽ വിതരണം ചെയ്തു സുമയ്യ. ബിജിന, നബാ. ഫെമിന. ശ്രയാ.സുനൈന.നെജു കബീർ. ഹസീന. ഷബാന. റിൻഷാ. ലിബീന. ഷംല. മുതാസ് എന്നിവർ പരിപാടികൾക്ക് നേതൃതം നൽകി.

publive-image

Advertisment