Advertisment

കാഴ്ചപരിമിതര്‍ക്കായി മൊബൈല്‍ ആപ്പ് പുറത്തിറക്കി

New Update

publive-image

Advertisment

തിരുവനന്തപുരം: കാഴ്ചപരിമിതരെ ശാക്തീകരിക്കുന്നതിനായി ആംവേ എന്‍ജിഒ പങ്കാളിയായ സക്ഷവുമായി സഹകരിച്ച് സക്ഷം ആപ്പ് പുറത്തിറക്കി. കാഴ്ചപരിമിതര്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും സഹായങ്ങളും ആപ്ലിക്കേഷനിലൂടെ നല്‍കും.

കാഴ്ചപരിമിതര്‍ക്ക് മൊബൈല്‍ ഫോണുകളില്‍ ലഭ്യമായ ടോക്ക് ബാക്ക്, വോയിസ് ഓവര്‍ സൗകര്യങ്ങള്‍ ഉപയോഗിച്ച് പ്രസക്തമായ എല്ലാ വിവരങ്ങളും നല്‍കും. ആംവേയുമായി സഹകരിച്ച് സക്ഷം സംഘടിപ്പിച്ച വെബിനാറിലാണ് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത്. കാഴ്ചപരിമിതര്‍ക്ക് മികച്ചതും കൂടുതല്‍ സമന്വയിപ്പിക്കുന്നതുമായ ഭാവി കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായാണ് ആംവേയുടെ പ്രവര്‍ത്തനം.

ഒരു ഡാറ്റാ ബാങ്ക്, അല്ലെങ്കില്‍ വിവര ശേഖരണം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ കാഴ്ചപരിമിതരുടെ വെല്ലുവിളികള്‍ ലഘൂകരിക്കാനും പ്രസക്തമായ എല്ലാ വിവരങ്ങളും അവര്‍ക്ക് ആക്‌സസ് ചെയ്യാനുമാണ് സക്ഷം ആപ്പ് ലക്ഷ്യമിടുന്നത്.

ന്യായമായ ചിലവില്‍ ലഭ്യമായ സഹായ സാങ്കേതിക ഉപകരണങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആപ്പിലൂടെ നല്‍കും, പ്ലാറ്റ്‌ഫോമിലൂടെ വില്‍ക്കുന്ന ഉപകരണങ്ങളുടെ പരിശീലന മൊഡ്യൂളുകള്‍, പ്രധാന സര്‍ക്കാര്‍ നിയമങ്ങളും വൈകല്യമുള്ളവര്‍ക്കുള്ള ഓര്‍ഡറുകളും, വിവിധ സബ്‌സിഡി സ്‌കീമുകളെക്കുറിച്ചുള്ള വിശദാംശങ്ങളും അവയ്ക്ക് എങ്ങനെ അപേക്ഷിക്കാം എന്ന് തുടങ്ങിയ വിവരങ്ങളും ആപ്പിലൂടെ ലഭ്യമാക്കും.

നിയമനിര്‍മ്മാണങ്ങളും സ്‌കീമുകളും പോലുള്ള പ്രധാനപ്പെട്ട പ്രമാണങ്ങളിലേക്കുള്ള ആക്‌സസ്, മറ്റ് പ്രസക്തമായ വിവരങ്ങള്‍ എന്നിവ കാഴ്ചപരിമിതര്‍ക്ക് സൗഹൃദമായ ഫോര്‍മാറ്റില്‍ ആപ്പിലൂടെ ലഭിക്കും.

ഇന്ത്യയില്‍ 26.8 ദശലക്ഷത്തിലധികം ആളുകള്‍ ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളോടെയാണ് ജീവിക്കുന്നത്, നമുക്ക് ചുറ്റുമുള്ള സാമൂഹിക-സാമ്പത്തിക അന്തരീക്ഷത്തില്‍ എല്ലാവരേയും പൂര്‍ണ്ണമായി പങ്കെടുപ്പിക്കാന്‍ സാങ്കേതികവിദ്യയുടെ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം.

സമൂഹത്തില്‍ കാഴ്ചപരിമിതരെ ശാക്തീകരിക്കുന്ന കൂടുതല്‍ സമഗ്രമായ ഭാവി കെട്ടിപ്പടുക്കുകയെന്നതാണ് പുതിയ ആപ്ലിക്കേഷന്റെ ലക്ഷ്യമെന്ന് ആംവേ ഇന്ത്യ സി.ഇ.ഒ അന്‍ഷു ബുധരാജ പറഞ്ഞു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, കാഴ്ചപരിമിതരായ 2.50 ലക്ഷത്തിലധികം ആളുകളെ സഹായിക്കുന്നതിനായി കമ്പനി നിരന്തരമായി പരിശ്രമിച്ച് വരികയാണ്.

കാഴ്ചപരിമിതര്‍ക്കുള്ള ദേശീയ പ്രോജക്ടിന് കീഴില്‍, കാഴ്ചപരിമിതരെ ബോധവല്‍ക്കരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ആംവേ ഇന്ത്യ നിരവധി സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. സാമ്പത്തികമായി ഒരു സ്വതന്ത്രമായ ജീവിതം നയിക്കാന്‍ അവരെ ഇത് സഹായിക്കുന്നു.

trivandrum news
Advertisment