Advertisment

മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ 'ആപ്പാകാതെ' നോക്കണമെങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കണം; കേരള പൊലീസിന്റെ മുന്നറിയിപ്പ്‌

New Update

തിരുവനന്തപുരം: മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ അത് അപകടത്തിലേക്കായിരിക്കും നമ്മെ നയിക്കുന്നത്. അശ്രദ്ധമായി ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് വഴി പല തരത്തിലുള്ള തട്ടിപ്പിനും നാം ഇരകളാകാം.

Advertisment

publive-image

കേരള പൊലീസിന്റെ മുന്നറിയിപ്പ്...

മൊബൈൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്യുക.
  • ഗൂഗിൾ വഴി സെർച്ച് ചെയ്ത് കിട്ടുന്ന ലിങ്കുകൾ, ഇമെയിൽ സോഷ്യൽ മീഡിയ വഴിയും ലഭിക്കുന്ന ലിങ്കുകൾ ഉപയോഗിച്ച് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.
  • മൊബൈൽ ഫോൺ ഓപ്പറേറ്റിങ് സിസ്റ്റം, , ആന്റിവൈറസ് സോഫ്ട്‍വെയറുകൾ അടിക്കടി അപ്‌ഡേറ്റ് ചെയ്യുക.
  • വളരെ അത്യാവശ്യമായവ ഒഴിച്ച് ബാക്കിയുള്ള ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുക
  • ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അവ ആവശ്യപ്പെടുന്ന പെർമിഷനുകൾ പരിശോധിക്കുകയും ആപ്പിന്റെ പ്രവർത്തനത്തിന് ആവശ്യമില്ലാത്ത പെർമിഷനുകൾ കൊടുക്കാതിരിക്കുകയും ചെയ്യുക.
  • ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് അവയുടെ ക്രെഡിബിലിറ്റി, റിവ്യൂ എന്നിവയെ കുറിച്ച് വിലയിരുത്തുക.
  • മൊബൈൽ ഫോൺ വാങ്ങുമ്പോഴും സർവ്വീസ് ചെയ്ത ശേഷവും ഫാക്ടറി റീസെറ്റ് ചെയ്ത ശേഷം മാത്രം ഉപയോഗിക്കുക.
Advertisment