Advertisment

മൊബൈല്‍ ആപ്പിലൂടെ കറണ്ട് അക്കൗണ്ട് തുറക്കാവുന്ന സൗകര്യവുമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

New Update

കൊച്ചി: സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്കും ബിസിനസുകാര്‍ക്കും മൊബൈല്‍ ആപ്പിലൂടെ ഡിജിറ്റലായി കറണ്ട് അക്കൗണ്ടുകള്‍ ആരംഭിക്കാവുന്ന സൗകര്യം ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് അവതരിപ്പിച്ചു. ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ സൗകര്യമാണിത്.

ബാങ്കിന്റെ അത്യാധുനിക 'ഇന്‍ഡസ് കോര്‍പറേറ്റ്' മൊബൈല്‍ ആപ്പിന്റെ പിന്തുണയോടെ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ഉപഭോക്താക്കളുടെയും ബിസിനസിന്റെയും വിവരങ്ങള്‍ ഇനി സൗകര്യപ്രദമായും സുരക്ഷിതമായും പരിശോധിക്കാം. ഇതോടെ ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ തടസമില്ലാതെ അക്കൗണ്ട് തുറന്ന് ഇടപാടുകള്‍ ആരംഭിക്കാം.

ബഹുമുഖ ആപ്ലിക്കേഷന്‍ പ്രോഗ്രാം ഇന്റര്‍ഫേസാണ് ആപ്പ് ഉപയോഗിക്കുന്നത്. ഇത് കെവൈസി രേഖകളുടെ സുരക്ഷിതമായ പരിശോധന സാധ്യമാക്കുന്നു. ജിഎസ്ടി, കോര്‍പറേറ്റ് മന്ത്രാലയം, നാഷണല്‍ സെക്യൂരിറ്റീസ് ഡെപോസിറ്ററി ലിമിറ്റഡ്, ഇറക്കുമതി-കയറ്റുമതി കോഡ്, ആധാര്‍ തുടങ്ങിയ സര്‍ക്കാര്‍ പ്ലാറ്റ്‌ഫോമുകള്‍ ഇതിനായി ഉപയോഗിക്കാം. പ്രൊപ്രൈറ്റര്‍ഷിപ്പ്, പാര്‍ട്‌നര്‍ഷിപ്പ്, പ്രൈവറ്റ്/പബ്‌ളിക്ക് ലിമിറ്റഡ് കമ്പനികള്‍ തുടങ്ങിയ ഏതു തരം ബിസിനസുകള്‍ക്കും ഈ സൗകര്യത്തിലൂടെ കറണ്ട് അക്കൗണ്ട് തുറക്കാം.

mobile current account
Advertisment