Advertisment

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലില്‍ പകർത്തി പ്രചരിപ്പിച്ച 18 കാരായ 2 യുവാക്കള്‍ അറസ്റ്റിലായി

New Update

publive-image

ആലപ്പുഴ : അമ്പലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലില്‍ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ 18 കാരായ 2 യുവാക്കള്‍ പോലീസ് പിടിയിലായി . നീര്‍ക്കുന്നം സ്വദേശി തലാല്‍ (18), കരുമാടി സ്വദേശി പ്രണവ് (18) എന്നിവരാണ് അറസ്റ്റിലായത്.

ദൃശ്യങ്ങൾ പ്രചരിച്ചതോടെ പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിന് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ സിഐ ബിജു വി നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു .

Advertisment