Advertisment

മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ വെറും രണ്ടു ദിവസം മതി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: രണ്ട് ദിവസം കൊണ്ട് ഇനി മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാം മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിയമത്തിന്റെ ഏഴാം ഭേദഗതി ട്രായ് പ്രാബല്യത്തില്‍ കൊണ്ടുവന്നു.

Advertisment

നിലവില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിന് ഏഴ് ദിവസം നീണ്ട നടപടിക്രമങ്ങളാണുള്ളത്. നമ്പര്‍ മറ്റൊരു സേവനദാതാവിലേക്ക് മാറ്റുന്നതിന് ആദ്യം എസ്.എം.എസ് വഴി അപേക്ഷിക്കണം. അപ്പോള്‍ ഒരു യുണീക്ക് പോര്‍ട്ടിങ് കോഡ് നിര്‍മ്മിക്കപ്പെടും. ഈ കോഡ് ഉപയോഗിച്ച് നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ ഏത് നെറ്റ് വര്‍ക്കിലേക്കാണോ മാറാന്‍ ആഗ്രഹിക്കുന്നത്, ആ സേവനദാതാവിന് അപേക്ഷ നല്‍കണം.

publive-image

അപ്പോള്‍ പുതിയ ഓപ്പറേറ്റര്‍ പഴയ ഓപ്പറേറ്ററില്‍ നിന്നും നമ്പര്‍ മാറ്റുന്നതിനുള്ള അനുമതി നേടുകയും അക്കാര്യം എംഎന്‍പി സേവനദാതാവിനെ അറിയിക്കുന്നു. പഴയ ഓപ്പറേറ്റര്‍ പ്രസ്തുത നമ്പറിലേക്കുള്ള സേവനങ്ങള്‍ അവസാനിപ്പിച്ചാല്‍ ആ വിവരം എംഎന്‍പി സേവന ദാതാവിനെ അറിയിക്കുന്നു. ശേഷം പുതിയ ടെലികോം സേവനദാതാവിന് ആ നമ്പറില്‍ അവകാശം സ്ഥാപിക്കാനും ആവശ്യമായ സേവനങ്ങള്‍ നല്‍കിത്തുടങ്ങാനും സാധിക്കും.

ഈ നടപടികള്‍ക്ക് ശേഷമേ നിങ്ങള്‍ക്ക് ലഭിച്ച പുതിയ സിംകാര്‍ഡ് ആക്റ്റിവേറ്റ് ആവുകയുള്ളൂ.

എന്നാല്‍ ഇനിമുതല്‍, പഴയ ഓപ്പറേറ്ററില്‍ നിന്നും പോര്‍ട്ട് ചെയ്യേണ്ട മൊബൈല്‍ നമ്പറും അനുബന്ധവിവരങ്ങളും കൈപ്പറ്റേണ്ട ചുമതല എംഎന്‍പിഎസ്പിയുടേതാവും. പുതിയ ഓപ്പറേറ്റര്‍ ആവശ്യപ്പെടുമ്പോള്‍ എംഎന്‍പിഎസ്പി ഈ വിവരങ്ങള്‍ അവര്‍ക്ക് കൈമാറുകയും ചെയ്യുന്നു. ഇതുവഴി ഒരു നെറ്റ്വര്‍ക്ക് സര്‍ക്കിളിനുള്ളിലുള്ള സേവനദാതാക്കള്‍ തമ്മില്‍ മൊബൈല്‍ നമ്പറുകള്‍ കൈമാറുന്നതിനുള്ള കാലതാമസം ഇല്ലാതാവുന്നു.

Advertisment