Advertisment

അതിജീവനം കൂട്ടായ്മ വാർഡിലെ വിദ്യാർത്ഥികൾക്ക് മോബൈൽ ഫോൺ നൽകി

New Update

publive-image

തൃശൂർ തളിക്കുളം മൂന്നാം വാർഡിലെ ജനങ്ങളുടെ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അതിജീവനം കൂട്ടായ്മ വാർഡിലെ 9 വിദ്യാർത്ഥികൾക്ക് മോബൈൽ ഫോൺ നൽകി.കോറോണ മഹാമാരി മൂലം ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മോബൈൽ ഫോണുകൾ വാങ്ങുവാൻ കഴിയാതെ രക്ഷിതാക്കൾ പ്രയാസങ്ങൾ നേരിടുന്നുവെന്ന് മനസ്സിലാക്കി അതിജീവനം അംഗങ്ങളുടെ കൂട്ടായ ശ്രമത്താൽ സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ മോബൈൽ ഫോൺ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനു നൽകുന്നതിനു വേണ്ടി വാടാനപ്പള്ളി എസ്.ഐ വിവേക് നാരായണൻ കെ, കൂട്ടായ്മയുടെ ചെയർമാൻ നൗഷാദ് കെ.എച്ച് നു കൈമാറി ഉത്ഘാടനം നിർവ്വഹിച്ചു.

ഭാരവാഹികളായ ഷമീർ മൊഹമ്മതാലി, അജിത് രവീന്ദ്രൻ, ഉമ്മർ പുതുക്കുളം എന്നിവർ സഹിതരായിരുന്നു. മൂന്നാം വാർഡ് കണ്ടയ്മെന്റ്‌ സോൺ ആയതിനാൽ കൊറോണ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് മൊബൈൽ ഫോൺ വിദ്യാർത്ഥികളുടെ വീടുകളിൽ എത്തിച്ചു നൽകുവാൻ മുഹമ്മത് പണിക്കവീട്ടിൽ, ബഷീർ എം.കെ, നീന സുഭാഷ്, സുമന ജോഷി എന്നിവർ നേതൃത്വം നൽകി.

Advertisment