Advertisment

ബിജെപി നേതാവ് എ.പി.അബ്ദുല്ലക്കുട്ടിയുടെ ഫോൺ മോഷ്ടിച്ച യുവാവ് അറസ്റ്റിലായി

New Update

മംഗളൂരു :  ബിജെപി കേരള വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടിയുടെ ഫോൺ മോഷ്ടിച്ച യുവാവ് അറസ്റ്റിലായി. ഉള്ളാൾ കോട്ടപ്പുറത്തെ ആസിഫ് ഹൂസൈൻ(45) ആണു മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കു പോകാൻ സ്റ്റേഷനിൽ എത്തിയ അബ്ദുല്ലക്കുട്ടി ഫോൺ ഇരിപ്പിടത്തിൽ വച്ചു

Advertisment

publive-image

ട്രെയിൻ വന്നു കയറാൻ ഒരുങ്ങിയപ്പോഴാണു ഫോൺ മറന്ന വിവരം ഓർമിച്ചത്. ഫോൺ എടുക്കാൻ എത്തിയപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നു.

തുടർന്നാണു റെയിൽവേ പൊലീസിൽ പരാതി നൽകിയത്. സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തതെന്നു ആർപിഎഫ് ഇൻസ്‌പെക്ടർ മനോജ് കുമാർ അറിയിച്ചു.

Advertisment