Advertisment

നാട്ടിക നിയോജക മണ്ഡലത്തിലെ അൻപത് കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മണപ്പുറം ഫൗണ്ടേഷൻ മൊബൈൽ ഫോണുകൾ നൽകി

New Update

publive-image

Advertisment

തൃപ്രയാർ: നാട്ടിക നിയോജക മണ്ഡലത്തിലെ അൻപത് കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മണപ്പുറം ഫൗണ്ടേഷൻ മൊബൈൽ ഫോണുകൾ നൽകി. കേരളമൊട്ടാകെ ഓൺലൈൻ പഠനത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികൾക്കു മൊബൈൽ ഫോണുകൾ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്.

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കോട്ടയം പുതുപ്പള്ളിയിൽ നൂറിൽപ്പരം വിദ്യാർത്ഥികൾക്ക് മണപ്പുറം ഫൗണ്ടേഷൻ മൊബൈൽ ഫോൺ നൽകിയിരുന്നു. നാട്ടിക എം.എൽ.എ സി.സി മുകുന്ദൻ നേതൃത്വത്തിൽ ലയൺസ് ക്ലബ്ബ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ സുഷമാ നന്ദകുമാർ മൊബൈൽ ഫോണുകൾ നൽകി

മണപ്പുറം ഫിനാൻസ് ചീഫ് പി.ആർ.ഒ സനോജ് ഹെർബർട്ട്, സീനിയർ പി.ആർ.ഒ കെ.എം അഷ്റഫ് സാമൂഹിക പ്രതിബദ്ധതാ വിഭാഗം ചീഫ് മാനേജർ ശിൽപ്പാ സെബാസ്റ്റ്യൻ, സൂരജ് കെ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബിജോഷ് ആനന്ദൻ, എം. സ്വർണ്ണലത ടീച്ചർ, ജില്ലാപഞ്ചായത്തംഗം ഷീന പറയങ്ങാട്ടിൽ. മണപ്പുറം വയോജനക്ഷേമ സമിതി ചാരിറ്റബിൾ സൊസൈറ്റി തൃപ്രയാർ ചെയർമാൻ പ്രേംലാൽ വലപ്പാട് എന്നിവർ സഹകരിച്ചു.

manappuram fiundatioi
Advertisment