Advertisment

മൊബൈല്‍ റീചാര്‍ജ് കൂപ്പണ്‍: മൂല്യവര്‍ധിത നികുതി രേഖപെടുത്തിട്ടില്ലെങ്കില്‍ നികുതി നല്‍കേണ്ടതില്ലന്ന്. സകാത്ത്, നികുതി അതോറിറ്റി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

റിയാദ് : മൊബൈല്‍ റീചാര്‍ജ് കൂപ്പണ്‍ മൂല്യവര്‍ധിത നികുതി രേഖപെടുത്തിട്ടില്ലെങ്കില്‍ നികുതി നല്‍കേണ്ടന്ന് സകാത്ത്, നികുതി അതോറിറ്റി വെക്തമാക്കി സൗദിയിൽ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് കൂപ്പണുകളുടെ വിലയും മൂല്യവര്‍ധിത നികുതിയും (VAT) ടെലികോം കമ്പനികളാണ് നിശ്ചയിക്കേണ്ടത് എന്ന് സകാത്ത്, നികുതി അതോറിറ്റി വ്യക്തമാക്കി.

Advertisment

publive-image

കൂപ്പണ്‍ വാങ്ങുന്ന സമയത്ത് അക്കാര്യം റീ ചാർജ്ജ് കൂപ്പണുകളിൽ വ്യക്തമാക്കിയിട്ടുണ്ടോ എന്ന് ഉപഭോക്താക്കൾ ശ്രദ്ധിക്കണം. മൂല്യവര്‍ധിത നികുതി ഉള്‍പ്പെടെയുള്ള നിരക്കാണ് കാർഡുകൾക്ക് എങ്കിൽ അക്കാര്യം റീചാര്‍ജ് കൂപ്പണുകളില്‍ പ്രത്യേകം വ്യക്തമാക്കിയിരിക്കും. അത്തരം കാർഡുകൾ വാങ്ങുമ്പോൾ ഉപയോകക്താക്കള്‍ വാറ്റ് തുക അടക്കണം.

എന്നാൽ മൂല്യവര്‍ധിത നികുതി ഉള്‍പ്പെടെയുള്ള നിരക്ക് സംബന്ധിച്ച് കൂപ്പണുകളില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടില്ലെങ്കില്‍ ഉപഭോക്താക്കൾ പ്രത്യേകം തുക നൽകേണ്ടതില്ല. നികുതി തുക റീചാര്‍ജ് ക്രെഡിറ്റില്‍ നിന്ന് കുറക്കുകയാണ് ചെയ്യുകയെന്നും സകാത്ത്, നികുതി അതോറിറ്റി വ്യക്തമാക്കി.

Advertisment