Advertisment

മാവേലിക്കരയിൽ മൊബൈൽ ടവറിനു മുകളിൽ യുവാവ് തൂങ്ങി മരിച്ചു

New Update

publive-image

ആലപ്പുഴ: മാവേലിക്കരയില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് മരിച്ചു. മാവേലിക്കര കൊറ്റാര്‍ക്കാവ് സ്വദേശി ശ്യാംകുമാർ (ഗണപതി–33) ആണ് ടവറില്‍ തൂങ്ങിമരിച്ചത്. യുവാവിനെ താഴെയിറക്കാൻ പൊലീസും ഫയർഫോഴ്സും ശ്രമം നടത്തിയെങ്കിലും വഴങ്ങിയില്ല.

വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മാവേലിക്കര നഗരസഭാ ഓഫീസിന് എതിര്‍വശത്തുള്ള ബിഎസ്എന്‍എല്‍ ടവറിന് മുകളില്‍ കയറി ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. പിന്നീട് ടവറിൽ തൂങ്ങിമരിക്കുകയായിരുന്നു. ലുങ്കി ടവറിൽ കെട്ടിയാണ് തൂങ്ങിയത്. കുടുംബ പ്രശ്‌നം കാരണമാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Advertisment