Advertisment

കുവൈറ്റില്‍ മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റ് വഴി ഇതുവരെ വാക്‌സിന്‍ നല്‍കിയത് 180,000-ത്തിലധികം പേര്‍ക്ക്‌

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റ് ആരോഗ്യമന്ത്രാലയം മൊബൈൽ യൂണിറ്റ് വാക്സിനേഷൻ കാമ്പയിൻ ഏപ്രിലിൽ ആരംഭിച്ചതുമുതൽ ഇതുവരെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന 180,000 ത്തിലധികം പ്രവാസികൾക്ക് വാക്സിന്‍ നല്‍കിയതായി റിപ്പോര്‍ട്ട്.

സൂപ്പർമാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, റെസ്റ്റോറന്റുകൾ, ഫാമുകൾ, നിർമ്മാണ കമ്പനികൾ തുടങ്ങിയവിടങ്ങളിൽ പ്രവർത്തിക്കുന്ന തൊഴിലാളികള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ്‌ മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ ഉപയോഗിച്ചത്.

Advertisment