Advertisment

കുവൈറ്റില്‍ ഏപ്രില്‍ 1 മുതല്‍ വിമാനടിക്കറ്റുകളില്‍ അധിക ചാര്‍ജ്ജ് ഈടാക്കണമെന്ന നിര്‍ദേശം മരവിപ്പിക്കാന്‍ ഉത്തരവ്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ ഏപ്രില്‍ 1 മുതല്‍ വിമാനടിക്കറ്റുകളില്‍ അധിക ചാര്‍ജ്ജ് ഈടാക്കണമെന്ന നിര്‍ദേശം മരവിപ്പിക്കാന്‍ ഉത്തരവ് .വാണിജ്യ മന്ത്രി ഖാലിദ് അല്‍ റോദാനാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന്റെ നിര്‍ദേശം മരവിപ്പിക്കാന്‍ ഉത്തരവിട്ടത്.

Advertisment

സിവില്‍ ഏവിയേഷന്റെ നിര്‍ദേശം പ്രകാരം കുവൈറ്റ് കുവൈറ്റ് എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്നവര്‍ ഏപ്രില്‍ 1 മുതല്‍ എയര്‍പോര്‍ട്ട് പാസഞ്ചര്‍ സര്‍വ്വീസ് ചാര്‍ജ്ജായി 8 കെഡി അധികം നല്‍കേണ്ടിയിരുന്നു .

publive-image

ഈ തുക ടിക്കറ്റ് എടുക്കുന്ന സമയത്ത് തന്നെ യാത്രക്കാരില്‍ നിന്നും ഈടാക്കിയിരിക്കണമെന്നായിരുന്നു ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. 65 വയസ്സിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും രണ്ട് വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നാടു കടത്തുന്നവര്‍ക്കും ഈ അധിക ചാര്‍ജ്ജ് ഒഴിവാക്കിയിരുന്നു്. ഈ നിര്‍ദേശമാണ് വാണിജ്യമന്ത്രി മരവിപ്പിച്ചിരിക്കുന്നത്.

അതെസമയം ഡിജിസിഎ തീരുമാനം മരവിപ്പിച്ചതിനെതിരെ പാര്‍ലമെന്ററി സമ്മര്‍ദ്ദം ശക്തമായിട്ടുണ്ട്. ഇതുവഴി ഖജനാവിന് വലിയ നഷ്ടമാണുണ്ടായതെന്നാണ് വിമര്‍ശനം . ഡിജിസിഎ നിര്‍ദേശം നടപ്പിലാക്കിയാല്‍ 60 മില്യന്‍ ദിനാറിന്റെ അധികവരുമാനം ഖജനാവിലുണ്ടാവുമെന്നാണ് കണക്കുകൂട്ടിയിരുന്നത്.

2018ല്‍ 7.38 മില്യന്‍ യാത്രക്കാര്‍ കുവൈറ്റ് വിമാനത്താവളം വഴി യാത്ര ചെയ്തിരുന്നു . 2019ല്‍ ഈ എണ്ണം വര്‍ധിക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ വാണിജ്യമന്ത്രിയുടെ ഉത്തരവ് വലിയ നഷ്ടമാണുണ്ടാക്കിയതെന്നാണ് വിമര്‍ശനം

kuwait kuwait latest
Advertisment