Advertisment

പ്രവാസികളടക്കമുള്ള ജീവനക്കാരുടെ തൊഴില്‍ അന്തരീഷം മെച്ചെപ്പെടുത്താന്‍ എല്ലാ പരിശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കുവൈറ്റ് വാര്‍ത്താവിനിമയ മന്ത്രാലയം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: പ്രവാസികളടക്കമുള്ള ജീവനക്കാരുടെ തൊഴില്‍ അന്തരീഷം മെച്ചപ്പെടുത്തുന്നതിനും ജീവനക്കാര്‍ക്കുണ്ടാകുന്ന പ്രതിബന്ധങ്ങള്‍ പരിഹരിക്കുന്നതിനും സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് കുവൈറ്റ് വാര്‍ത്താവിനിമയ മന്ത്രാലയം.

സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം, അറ്റക്കുറ്റപ്പണി എന്നിവയ്ക്കായുള്ള കരാറുകള്‍ ഒപ്പിടുന്ന പ്രക്രിയയാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

ആദ്യ ഘട്ടത്തില്‍ കാപിറ്റല്‍, ഫര്‍വാനിയ, ജഹ്‌റ ഗവര്‍ണറേറ്റുകളിലും രണ്ടാം ഘട്ടത്തില്‍ ഹവല്ലി, മുബാറക് അല്‍ കബീര്‍, അഹ്മദി ഗവര്‍ണറേറ്റുകളിലുമായിരിക്കും ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുകയെന്നും മന്ത്രാലയം അറിയിച്ചു. കരാറുകള്‍ക്ക് അനുസൃതമായി ആറ് ഗവര്‍ണറേറ്റുകളിലും മന്ത്രാലയത്തിന്റെ നിര്‍മ്മാണ-അറ്റക്കുറ്റപ്പണികള്‍ നടത്തും.

Advertisment