റൊണാള്‍ഡോ ലൈംഗികമായി പീഡിപ്പിച്ചു; 579 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഡല്‍

സ്പോര്‍ട്സ് ഡസ്ക്
Friday, April 30, 2021

യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മുന്‍ മോഡല്‍ കാതറിന്‍ മിയോര്‍ഗ രംഗത്ത്. റൊണാള്‍ഡോ റയല്‍ മാഡ്രിഡിനു വേണ്ടി കളിച്ചുകൊണ്ടിരുന്ന സമയത്ത് തന്നെ പീഡിപ്പിച്ചെന്നാണ് 37 കാരിയായ കാതറിന്റെ പരാതി. ദ മിറര്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2008 മുതല്‍ റൊണാള്‍ഡോയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും, വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും കാതറിന്‍ ആരോപിക്കുന്നത്. സംഭവത്തില്‍ തനിക്കു ഉണ്ടായ വേദനയ്ക്കും കഷ്ടപ്പാടിനും പകരമായി 579 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് കാതറിന്‍ പറയുന്നത്.

എന്നാല്‍ കാതറിന്റെ ആരോപണം റൊണാള്‍ഡോ നിഷേധിച്ചു. ‘എനിക്കെതിരെ തെറ്റായ ആരോപണം ഉന്നയിക്കുന്നു. ഇത് മ്ലേച്ഛമായ കുറ്റകൃത്യമാണ്’ റൊണാള്‍ഡോ പ്രതികരിച്ചു.

പ്രതികൂല വിധി ഉണ്ടായാല്‍ ഏകദേശം 500 കോടിയിലേറെ രൂപ റൊണാള്‍ഡോ പിഴ ഒടുക്കേണ്ടി വരും. ഇപ്പോള്‍ യുവന്റസിനുവേണ്ടി കളിക്കുന്ന റൊണാള്‍ഡോയുടെ രണ്ടു വര്‍ഷത്തെ ശമ്പളത്തിന് തുല്യമാണിത്.

×