Advertisment

ചെറുകിട-ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കാന്‍ മൈക്രോസോഫ്റ്റിന്റെ ആധുനിക പിസികള്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ചെറുകിട, ഇടത്തരം ബിസിനസുകാര്‍ക്കായി (എസ്എംബി) മൈക്രോസോഫ്റ്റ് ആധുനിക പിസികള്‍ വാഗ്ദാനം ചെയ്യുന്നു.

വിന്‍ഡോസ് 10 പ്രോ ഉപയോഗിച്ച് ആധുനിക പിസികളിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നത് ബിസിനസുകള്‍ക്ക് ഐടി ചെലവു കുറക്കാന്‍ സഹായിക്കുന്നു. ഏസര്‍, ഡെല്‍, എച്ച്പി, ലെനോവോ എന്നിവയുടെ പുതിയ ഇന്റലിജന്റ് പിസികള്‍ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്.

മൈക്രോസോഫ്റ്റ് അടുത്തിടെ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട് പ്രകാരം ഒരു ദിവസം 2.7 ബില്യണ്‍ മീറ്റിംഗ് മിനിറ്റുകളുള്ളതായി പറയുന്നു. 71 ശതമാനം മാനേജര്‍മാരും ജോലിക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് താല്‍പര്യപ്പെടുന്നത്.

വിന്‍ഡോസ് 10 പ്രോ ഉപയോഗിച്ചുള്ള മൊബൈല്‍ വര്‍ക്സ്റ്റേഷനുകള്‍ ഉല്‍പാദനക്ഷമത, മാനേജ്മെന്റ്, സുരക്ഷ എന്നിവ വര്‍ധിപ്പിക്കും കൂടാതെ എല്ലാ വ്യക്തിഗത, സ്ഥാപന വിവരങ്ങളും സുരക്ഷിതവും പരിരക്ഷിതവുമാണെന്ന് മൈക്രോസോഫ്റ്റ് ഉറപ്പാക്കുന്നു.

മാള്‍വയര്‍ വൈറസുകള്‍, സുരക്ഷാ ഭീഷണികള്‍ എന്നിവയ്ക്കായി വിന്‍ഡോസ് സെക്യൂരിറ്റി ആവര്‍ത്തിച്ച് സ്‌കാന്‍ ചെയ്യുന്നു. ഉപകരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും സുരക്ഷാ ഭീഷണികളില്‍ നിന്ന് സംരക്ഷിക്കുന്നതിനും അപ്‌ഡേറ്റുകള്‍ യാന്ത്രികമായി ഡൗണ്‍ലോഡ് ചെയ്യുന്നു.

സുരക്ഷാ ഭീഷണികളില്‍ നിന്നും ഉപകരണങ്ങളെ പരിരക്ഷിക്കുന്നതിന് വിന്‍ഡോസ് ഡിഫെന്‍ഡര്‍ ആന്റിവൈറസ് ക്ലൗഡിന്റെ ശക്തി, വൈഡ് ഒപ്റ്റിക്‌സ്, മെഷീന്‍ ലേണിംഗ്, പെരുമാറ്റ വിശകലനം എന്നിവ ഉപയോഗിക്കുന്നു.

വേഗത്തിലും സുരക്ഷിതമായും പാസ്‌വേർഡ് കൂടാതെയും സൈന്‍ ഇന്‍ ചെയ്യുക - വിന്‍ഡോസ് ഹലോയിലൂടെ പരമ്പരാഗത പാസ്‌വേർഡ് ലോഗിനേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ മുഖം തിരിച്ചറിയല്‍ അല്ലെങ്കില്‍ വിരലടയാളം ഉപയോഗിച്ച് ആധുനിക പിസികള്‍ സൈന്‍ ഇന്‍ ചെയ്യാന്‍ കഴിയുന്നു.

ബിറ്റ്‌ലോക്കര്‍, ബിറ്റ്‌ലോക്കര്‍ ടു ഗോ - ബിറ്റ്‌ലോക്കറില്‍ ഫയലുകള്‍ സുരക്ഷിതമായി സൂക്ഷിക്കാം. ഒപ്പം ബിറ്റ്‌ലോക്കര്‍ ടു ഗോ വഴി നീക്കം ചെയ്യാനാകുന്ന സ്റ്റോറേജ് ഉപകരണങ്ങളിലും സമാന സുരക്ഷ നേടാം.

ഫയലുകള്‍ സുരക്ഷിതവും ഉപകരണങ്ങളിലുടനീളം ആക്‌സസ് ചെയ്യാവുന്നതുമാണ് - ഫയലുകള്‍ വണ്‍ ഡ്രൈവില്‍ സൂക്ഷിക്കുന്നതുവഴി സുരക്ഷയും ബാക്കപ്പും ഉറപ്പാക്കുകയും എല്ലാ ഉപകരണങ്ങളില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും ആക്‌സസ് ചെയ്യാനും കഴിയുന്നു. ഫൈന്‍ഡ് മൈ ഡിവൈസ് വഴി വിന്‍ഡോസ് 10 ഡിവൈസ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ അത് കണ്ടെത്താന്‍ സഹായിക്കും.

technology news
Advertisment