Advertisment

മോദി ഇന്ന് റായ്ബറേലിയില്‍; പ്രതിഷേധിക്കുമെന്ന് മഹിളാ കോണ്‍ഗ്രസ്

author-image
admin
Updated On
New Update

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റായ്ബറേലി സന്ദര്‍ശിക്കും. സോണിയാ ഗാന്ധിയുടെ പരമ്പരാഗത മണ്ഡലമായ റായ്ബറേലിയില്‍ മോദിയുടെ ആദ്യ സന്ദര്‍ശനമാകുമിന്നത്തേത്. കുംഭമേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ അലഹാബാദില്‍ എത്തുന്നതിന്റെ ഭാഗമായാണ് മോദി റായ്ബറേലിയിലും എത്തുന്നത്.publive-image

അതേസമയം രാജസ്ഥാന്‍ തെരഞ്ഞെടുപ്പിനിടെ വിധവാ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മോദി നടത്തിയ പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്താനാണ് മഹിളാ കോണ്‍ഗ്രസിന്റെ തീരുമാനം. പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയില്‍ കരിങ്കൊടി കാണിക്കാനും പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്.

modi
Advertisment