Advertisment

ടോയ്‌ലെറ്റുകളെ കുറിച്ച് പറഞ്ഞതിന് പലരും കളിയാക്കി; അവര്‍ക്ക് സ്ത്രീകളുടെ വേദന അറിയില്ലെന്ന് മോദി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: അഴിമതിക്കാര്‍ക്ക് മാത്രമാണ് തന്നോട് പ്രശ്‌നമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാവപ്പെട്ടവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തവരെയും ഇടനിലക്കാരെയും ജനാധിപത്യസംവിധാനത്തില്‍ നിന്ന് ഉന്മൂലനം ചെയ്തു. ഇന്ന് സത്യസന്ധരായ ജനങ്ങള്‍ കാവല്‍ക്കാരനില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു. ഹരിയാനയിലെ കുരുക്ഷേത്രയില്‍ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യനിര അഴിമതിക്കാരുടെ കൂടാരമാണ്. ഇവരില്‍ ചിലര്‍ കോടതികളെ പോലും ഭീഷണിപ്പെടുത്തുന്ന നിലയിലേക്ക് മുന്നേറുകയാണ്. കോടതിയെയും സിബിഐയെയും ഭീഷണിപ്പെടുത്തുന്നതില്‍ ഈ മഹാസഖ്യത്തിലെ കക്ഷികള്‍ പരസ്പരം മത്സരിക്കുകയാണ്. തന്നെ അധിക്ഷേപിക്കുന്നതിലും ഇവര്‍ സന്തോഷം കണ്ടെത്തുകയാണെന്നും മോദി കുറ്റപ്പെടുത്തി.

ചില ആളുകള്‍ പറയുന്നു ഇന്ത്യയുടെ ചരിത്രം ആരംഭിക്കുന്നത് 1947 മുതലാണെന്നാണ്. അത് ഒരു കുടുംബത്തിന്റെ മാത്രമാണെന്ന് നെഹ്‌റു കുടുംബത്തെ പരോക്ഷമായി പരാമര്‍ശിച്ച് മോദി പരിഹസിച്ചു. രാജ്യത്തിന്റെ ചരിത്രം തിരുത്തിക്കുറിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.

ചെങ്കോട്ടയില്‍ ഇരുന്ന് ശൗചാലയങ്ങളെ കുറിച്ച് പറയുന്ന ഈ പ്രധാനമന്ത്രി ഏതുതരത്തിലുളള ആളാണ് എന്ന് പറഞ്ഞ് തന്നെ മുന്‍പ് അധികാരത്തില്‍ ഇരുന്നവര്‍ പരിഹസിക്കുകയാണ്.തന്റെ പേരുപറഞ്ഞാണ് ഈ പരിഹാസം. യഥാര്‍ത്ഥത്തില്‍ ഇത്തരക്കാര്‍ക്ക് രാജ്യത്തെ സ്ത്രീകളുടെ വേദന അറിയില്ലെന്ന് മോദി ആരോപിച്ചു.

Advertisment