Advertisment

കോണ്‍ഗ്രസ് മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി

author-image
admin
New Update

Advertisment

നക്സൽ ബാധിത സംസ്ഥാനമായ ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുവെന്ന ആരോപണമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം കൊഴുപ്പിക്കുകയാണ്. റഫാലും മുഖ്യമന്ത്രി രമൺ സിംഗിനെതിരായ അഴിമതി ആരോപണവുമാണ് രാഹുൽ ഗാന്ധിയുടെ ഛത്തീസ്ഗഡിലെ മുഖ്യവിഷയങ്ങള്‍.

ഇതിനിടെ സംസ്ഥാനത്ത് ആദ്യഘട്ട പോളിംഗ് നടക്കുന്ന 12 മണ്ഡലങ്ങളില്‍ പ്രചാരണം ഇന്ന് അവസാനിക്കും. മാവോയിസ്റ്റ് ഭീഷണി രൂക്ഷമായ ബസ്തർ മേഖലയില്‍ ഉള്‍പ്പെടുന്നവയാണ് എല്ലാ മണ്ഡലങ്ങളും. ബിജെപി സര്‍ക്കാരിലെ രണ്ട് മന്ത്രിമാരടക്കം നിരവധി പ്രമുഖര്‍ ജനവിധി തേടുന്നു.

ബസ്തര്‍, ജഗദാല്പൂര്‍, ദണ്ഡേവാ‍ഡ, ബിജാപൂര്‍, കോൻറ, നാരായണ്‍പൂര്‍, തുടങ്ങിയവയാണ് ശക്തമായ മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങള്‍. മൊത്തമുള്ള 12 സീറ്റിൽ കഴിഞ്ഞ തവണ കോണ്‍ഗ്രസ് എട്ട് സീറ്റിലും ബിജെപി നാല് സീറ്റിലുമാണ് വിജയിച്ചത്. മന്ത്രി മഹേഷ് ഗഡ്ഗ ബീജാപൂരില്‍ നിന്ന് മത്സരിക്കുന്നു.

കഴിഞ്ഞ തവണ കോണ്‍ഗ്രസിന്‍റെ വിക്രം മാണ്ഡവിയെ 9000 വോട്ടിന് തോല്‍പ്പിച്ച് നിയമസഭയിലെത്തിയ മഹേഷ് ഗഡ്കക്ക് ഇത് തുടര്‍ച്ചയായ മൂന്നാം മത്സരമാണ്. നാരായണ്‍പൂരില്‍  നിന്ന് മത്സരിക്കുന്ന കേദാര്‍ കശ്യപാണ് ബസ്തര്‍ മേഖലയിലെ രണ്ടാമത്തെ മന്ത്രി. സംസ്ഥാനത്ത് സിപിഐ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളും ബസ്തര്‍ മേഖലയിലാണ്. ദണ്ഡേവാഡയും കോൻറയും. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ജഗദാല്പൂമരില്‍ ഇന്ന് പ്രചാരണത്തിനിറങ്ങുന്നുണ്ട്.

Advertisment