എസ്പി-ബിഎസ്പി സഖ്യത്തെ പരിഹസിച്ച് നരേന്ദ്രമോദി: മോദി വിരോധത്തിന്റെ പേരില്‍ ചരിത്രത്തിലാദ്യമായി ചിലര്‍ സഖ്യമുണ്ടാക്കുന്നു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, January 12, 2019

ന്യൂഡെല്‍ഹി: എസ് പി -ബി എസ് പി സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി വിരോധത്തിന്റെ പേരില്‍ ചരിത്രത്തിലാദ്യമായി ചിലര്‍ സഖ്യമുണ്ടാക്കുകയാണെന്നും ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

അതേസമയം സാമ്പത്തിക സംവരണം പാര്‍ലമെന്റില്‍ പാസ്സാക്കാനായത് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ബി. ആര്‍ അംബേദ്ക്കറുടെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമായത്. സംവരണം കിട്ടുന്നവരുടെ അവകാശങ്ങള്‍ ലംഘിക്കാതെ സാമ്പത്തിക സംവരണം നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ജനറല്‍ വിഭാഗത്തിലെ പിന്നാക്കക്കാരനും തുല്യ നീതി വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

×