Advertisment

ടൈം പോലെയുള്ള വിദേശ മാധ്യമത്തില്‍ പാകിസ്താനിലെ ഒരു രാഷ്ട്രീയ കുടുംബത്തില്‍ നിന്നും വന്നയാള്‍ എഴുതുമ്പോള്‍ തന്നെ അതിന്റെ വിശ്വാസ്യത എന്താണെന്ന് മനസ്സിലായി ; ടൈം മാസികയുടെ ‘വിഭാഗീകതയുടെ തലവന്‍’ ആക്ഷേപത്തിന് മറുപടിയുമായി പ്രധാനമന്ത്രി 

New Update

ഡല്‍ഹി: അന്താരാഷ്ട്രമാധ്യമം ടൈം മാസികയുടെ ‘വിഭാഗീകതയുടെ തലവന്‍’ ആക്ഷേപത്തിന് മറുപടിയുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി . ‘ടൈം പോലെയുള്ള വിദേശ മാധ്യമത്തില്‍ പാകിസ്താനിലെ ഒരു രാഷ്ട്രീയ കുടുംബത്തില്‍ നിന്നും വന്നയാള്‍ എഴുതുമ്പോള്‍ തന്നെ അതിന്റെ വിശ്വാസ്യത എന്താണെന്ന് മനസ്സിലായെന്നായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി തിരിച്ചടിച്ചത്.

Advertisment

publive-image

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ഇതുവരെ ഉണ്ടായതിനേക്കാള്‍ ഏറ്റവും വലിയ വിഭാഗീകതയില്‍ ആണെന്നാണ് ലേഖനത്തില്‍ തസീര്‍ പറഞ്ഞത്.

ആള്‍ക്കൂട്ട കൊലപാതകം, യോഗി ആദിത്യനാഥിനെ യുപി മുഖ്യമന്ത്രിയാക്കിയത്, മലേഗാവ് സ്‌ഫോടനക്കേസ് ആരോപണവിധേയയായ പ്രാഗ്യാസിംഗ് ഠാക്കൂറിന്റെ സ്ഥാനാര്‍ത്ഥിത്വം എന്നിവയെല്ലാം ലേഖനത്തില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു.

‘വിഭജന നേതാവ് അടുത്ത അഞ്ചു വര്‍ഷം കൂടി അതിജീവിക്കുമോ?’ എന്നായിരുന്നു ടൈം പ്രസിദ്ധീകരിച്ച പാകിസ്താനി എഴുത്തുകാരന്‍ ആതിഷ് തസീര്‍ ചോദിച്ചത്.

കാര്യമായ പ്രതികരണശേഷി ഇല്ലെന്ന് ആരോപിച്ച്‌ പ്രതിപക്ഷത്തെയും രാഹുല്‍ഗാന്ധിയെയും ലേഖനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.

Advertisment