Advertisment

കനത്ത മഴയില്‍ മോദി കുടുങ്ങി, പുറത്തിറങ്ങാനാവാതെ 4 മണിക്കൂര്‍; സ്വീകരിക്കാന്‍ ഗവര്‍ണറും മുഖ്യമന്ത്രിയും എത്തിയില്ല

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡിലെ ദഹ്‌റാദൂണ്‍ വിമാനത്താവളത്തില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് മണിക്കൂര്‍  കുടുങ്ങി.  വ്യാഴാഴ്ച രാവിലെയാണ് സംഭവം. സംസ്ഥാനത്തെ കാര്‍ഷിക മേഖലയിലും സഹകരണമേഖലയിലും 3400 കോടി രൂപയുടെ പദ്ധതി പ്രഖ്യാപനത്തിനായി ഉത്തരാഖണ്ഡില്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി.

Advertisment

publive-image

തുടര്‍ന്ന് 11 മണിയോടെ അദ്ദേഹം ജിം കോര്‍ബറ്റ് ടൈഗര്‍ റിസര്‍വിലേക്ക് ഹെലികോപ്റ്ററില്‍ യാത്രയായി. കാലാഗര്‍ വന്യജീവി സങ്കേതത്തില്‍ ഹെലികോപ്റ്ററിങ്ങുന്ന അദ്ദേഹം പിന്നീട് ജിം കോര്‍ബറ്റിലെക്ക് യാത്ര തിരിക്കും. കടുവ സംരക്ഷണ കേന്ദ്രമായ ജിം കോര്‍ബറ്റില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്.

വെകിട്ട് മൂന്ന് മണിക്ക് രുദ്രപൂരില്‍ നടക്കുന്ന ചടങ്ങില്‍ 3400 കോടിയുടെ രാജ്യത്ത ആദ്യത്തെ ഇന്റ്രഗ്രേറ്റഡ് സഹകരണ വികസന പ്രൊജക്ട് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.

പ്രധാനമന്ത്രിയുടെത് അനൗദ്യോഗിക സന്ദര്‍ശനമായതിനാല്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ഉത്തരാഖണ്ഡ ഗവര്‍ണര്‍ ബേബി റാണി മൗര്യയും മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗും എത്തിയിരുന്നില്ല.

Advertisment