Advertisment

കലാശക്കൊട്ടിനു തൊട്ടുമുന്‍പ് മോദിയെയും അമിത് ഷായെയും വെട്ടിലാക്കി സിദ്ധരാമയ്യ. പ്രധാനമന്ത്രിയുടെ 'സിദ്ധ റുപ്പയ' വിളിക്ക് 100 കോടിയുടെ മാനനഷ്ടത്തിന് സിദ്ധരാമയ്യയുടെ വക്കീല്‍ നോട്ടീസ്

New Update

publive-image

Advertisment

ബാംഗ്ലൂര്‍ : കലാശക്കൊട്ടിനു തൊട്ടുമുന്‍പ് മോദിയെയും അമിത് ഷായെയും വെട്ടിലാക്കി സിദ്ധരാമയ്യയുടെ തകര്‍പ്പന്‍ നീക്കം . പ്രധാനമന്ത്രിയുടെ 'സിദ്ധ റുപ്പയ' വിളിക്ക് 100 കോടിയുടെ മാനനഷ്ടത്തിന് സിദ്ധരാമയ്യ ഇരുവര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് .

publive-image

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യെദ്യൂരപ്പയ്ക്കുമെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വക്കീല്‍ നോട്ടീസയച്ചു.

publive-image

അഴിമതി ആരോപണം പിന്‍വലിച്ച് മാപ്പു പറയാത്തപക്ഷം 100 കോടി ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് നോട്ടീസില്‍ പറയുന്നു. കര്‍ണാടകത്തില്‍ സിദ്ധരാമയ്യ നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ 'സിദ്ധ റുപ്പയ' സര്‍ക്കാര്‍ എന്നു വിശേഷിപ്പിച്ച് പ്രധാനമന്ത്രി പരിഹസിച്ചിരുന്നു.

publive-image

കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ബന്ധങ്ങളെക്കാള്‍ വിലപ്പെട്ടത് പണമാണെന്നും പ്രധാനമന്ത്രി മോദി ആരോപണം ഉന്നയിച്ചിരുന്നു. സമാനമായ ആരോപണമാണ് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് റാലികളില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും യെദ്യൂരപ്പയും ഉന്നയിച്ചത്.

publive-image

തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ സിദ്ധരാമയ്യയുടെ വക്കീല്‍ നോട്ടീസ് പ്രയോഗം ബിജെപിയെ പ്രതിരോധത്തിലാക്കും. അതിലെ രാഷ്ട്രീയ നേട്ടം തന്നെയാണ് സിദ്ധരാമയ്യ ഉദ്ദേശിക്കുന്നതും .

karnadaka ele
Advertisment