Advertisment

‘ഞാന്‍ എന്റെ അമ്മയോട് പറയുകയായിരുന്നു ;എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാര്യം 2014ലെ തെരഞ്ഞെടുപ്പായിരുന്നുവെന്ന്; എന്തൊക്കെ ചെയ്യരുതെന്ന് എന്നെ പഠിപ്പിച്ചത് മോദിയാണ്; രാഹുല്‍ ഗാന്ധി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. വലിയൊരു അവസരമാണ് 2014ല്‍ ജനങ്ങള്‍ മോദിക്ക് കൊടുത്തത്. എന്നാല്‍ അതെല്ലാം അദ്ദേഹം ദുരുപയോഗം ചെയ്‌തെന്ന് മാത്രമല്ല പല അഴിമതികള്‍ക്കും കൂട്ടു നില്‍ക്കുകയും ചെയ്‌തെന്ന് രാഹുല്‍ പറഞ്ഞു. അധികാരത്തില്‍ വരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്നും രാഹുല്‍.

Advertisment

publive-image

‘ഞാന്‍ എന്റെ അമ്മയോട് പറയുകയായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാര്യം 2014ലെ തെരഞ്ഞെടുപ്പായിരുന്നുവെന്ന്. ഒരുപാട് കാര്യങ്ങള്‍ അതില്‍ നിന്ന് എനിക്ക് പഠിക്കാന്‍ സാധിച്ചു. സത്യത്തില്‍ എന്തൊക്കെ ചെയ്യരുതെന്ന് എന്നെ പഠിപ്പിച്ചത് മോദിയാണ്. രാജ്യത്തെ യുവാക്കള്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തത് പ്രവര്‍ത്തിക്കാനാണ്. എന്നാല്‍ രാജ്യത്തിന്റെ ഹൃദയമിടിപ്പിനു ചെവി കൊടുക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. ധാര്‍ഷ്ട്യം മാത്രമായിരുന്നു അദ്ദേഹത്തില്‍ കാണാന്‍ കഴിഞ്ഞത്.

രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ മെച്ചപ്പെടണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ പ്രധാനമന്ത്രി തികച്ചും ക്ഷീണിതനാണ്. അഴിമതി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് മോദി അധികാരത്തിലെത്തിയത്. എന്നാലിപ്പോള്‍ മോദി തന്നെ അഴിമതിയില്‍ പങ്കാളിയാണ്’ രാഹുല്‍ പറഞ്ഞു.

Advertisment