Advertisment

ഞായറാഴ്ച്ചത്തെ ദീപം കൊളുത്തല്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ലെന്ന് സച്ചിന്‍ ; ജനങ്ങളെ ബോധവത്ക്കരിക്കാന്‍ കായിക താരങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി

New Update

ഡല്‍ഹി : ജനങ്ങളെ ബോധവത്കരിക്കാന്‍ കായകതാരങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ്- 19 വ്യാപനത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കാനും ലോക്ക് ഡൗണില്‍ വീട്ടിലിരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനുമാണ് രാജ്യത്തെ പ്രമുഖ കായികതാരങ്ങളുടെ സഹായം പ്രധാനമന്ത്രി നരേന്ദ്ര മോദി തേടിയത്.

Advertisment

publive-image

കായികരംഗത്തെ 49 പ്രമുഖ വ്യക്തിത്വങ്ങളുമായി ഇന്നലെ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജുവും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കൊഹ്ലി,മുന്‍ ക്യാപ്ടനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി, ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ പി.വി.സിന്ധു, മുന്‍ ലോക ചെസ് ചാമ്ബ്യന്‍ വിശ്വനാഥന്‍ ആനന്ദ്, അത്ലറ്റിക് ഇതിഹാസം പി.ടി.ഉഷ, അഞ്ജു ബോബി ജോര്‍ജ് തുടങ്ങിയവരൊക്കെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കാളികളായി.

ഏപ്രില്‍ 14ന് ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും നമ്മള്‍ പ്രതിരോധ നടപടികളില്‍ നിന്ന് പിന്മാറരുത് എന്ന എന്റെ ചിന്ത ശരിവയ്ക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് കുറച്ചുകാലം കൂടി തുടര്‍ന്നേ മതിയാകൂ. ഷേയ്ക്ക് ഹാന്‍ഡിന് പകരം നമസ്‌തേ പറയുന്ന ശീലം തുടരണം.

കൊവിഡ് -19 തടയുന്നതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ച നടപടികള്‍ ശ്‌ളാഘനീയമാണ്. ജനതാകര്‍ഫ്യൂ ദിനത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദിപറയലും ഞായറാഴ്ചത്തെ ദീപം കൊളുത്തലും ജനങ്ങള്‍ക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല.

ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്ക് നല്ല ശിക്ഷ നല്‍കണം. സിക്കിമിലേക്ക് ടെസ്റ്റിംഗ് കിറ്റുകള്‍ അനുവദിക്കണം. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച വാര്‍ത്തകള്‍ വളരെ സങ്കടകരമാണ്. അവരെ മാതൃകാപരമായി ശിക്ഷിക്കണം.

modi sachin
Advertisment