Advertisment

മികച്ച രാഷ്ട്രനേതാവിനു നല്‍കുന്ന ഫിലിപ് കോട്‌ലര്‍ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡൽഹി∙ പ്രഥമ ഫിലിപ് കോട്‌ലർ പ്രസിഡൻഷ്യൽ അവാർഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. മികച്ച രാഷ്ട്രനേതാവിനു നൽകുന്ന പുരസ്കാരമാണിത്. മെയ്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, സ്വച്ഛ് ഭാരത് തുടങ്ങിയ കേന്ദ്രസർക്കാർ പദ്ധതികൾ അവാർഡ് സമിതി പരാമർശിച്ചു.

publive-image

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണു പുരസ്കാരം നൽകിയത്. യുഎസിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയുടെ കെല്ലോഗ് സ്കൂൾ ഓഫ് മാനേജ്മെന്റിലെ മാർക്കറ്റിങ് പ്രഫസറായിരുന്ന ഫിലിപ് കോട്‌ലറുടെ പേരിലുള്ളതാണു പുരസ്കാരം. ആധുനിക മാർക്കറ്റിങ്ങിന്റെ പിതാവായാണ് കോട്‌ലർ അറിയപ്പെടുന്നത്.

Advertisment