Advertisment

പി.എം നരേന്ദ്ര മോദി മെയ് 24 ന് റിലീസ് ചെയ്യും

author-image
ഫിലിം ഡസ്ക്
New Update

publive-image

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന സിനിമ പി.എം നരേന്ദ്ര മോദി മെയ് 24 ന് റിലീസ് ചെയ്യും. ലഭിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനത്തിന് പിറ്റേന്നാണ് ചിത്രം റിലീസ് ചെയ്യുക.

ഏപ്രിൽ 11 ന് ചിത്രം റിലീസ് ചെയ്യുന്നതിന് തൊട്ടുമുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിക്കുകയും ചെയ്തിരുന്നു. നിരോധനം വന്നതോടെ ചിത്രത്തിൻെറ ട്രെയിലർ യൂട്യൂബിൽ നിന്ന് പിൻവലിച്ചിരുന്നു. ബോളിവുഡ് നടൻ വിവേക് ​​ഒബ്റോയിയാണ് നരേന്ദ്രമോദിയുടെ വേഷത്തിൽ ചിത്രത്തിൽ അഭിനയിക്കുന്നത്.

Advertisment