Advertisment

ഇന്ധനവില വര്‍ധന: എണ്ണ കമ്പനികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തും

New Update

Advertisment

എണ്ണവില 2.50 രൂപ കുറച്ചതിന് ശേഷവും രാജ്യത്തെ എണ്ണയുടെ റീട്ടെയില്‍ വില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇന്ന് എണ്ണ കമ്പനി മേധാവികളെ കണ്ട് ചര്‍ച്ച നടത്തും.

ദല്‍ഹി ഉള്‍പ്പടെ രാജ്യത്തെ നാല് മെട്രോ നഗരങ്ങളിലും എണ്ണവില കുതിക്കുകയാണ്. ദല്‍ഹിയില്‍ ലിറ്ററിന് 82.72 ഉം , മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ യഥാക്രമം 8.18, 84.54 , 85.99 എന്നിങ്ങനെയാണ് ഞായറാഴ്ച്ചയിലെ പെട്രോള്‍ വില. ഡീസല്‍ വിലയും സമാനമായ വര്‍ദ്ധനവാണ് കാണിച്ചത്.

ഇറാന് മേല്‍ യു.എസ് ഉപരോധം ഏര്‍പ്പെടുത്തുവാനിരിക്കെ വില വീണ്ടും ഉയരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ആഗോള തലത്തിലെയും ഇന്ത്യയിലെയും എണ്ണ കമ്പനി മേധാവികളുമായി മോദി ചര്‍ച്ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ പെട്രോളിനും ഡീസലിനും 2.50 രൂപ കുറച്ചതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചിരുന്നു. എക്സൈസ് തീരുവ 1.50 രൂപയും എണ്ണക്കമ്പനികള്‍ 1 രൂപയും കുറയ്ക്കുകയായിരുന്നു. എന്നാല്‍ എണ്ണ വീണ്ടു പഴയ സ്ഥിതിയില്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍.

Advertisment