Advertisment

മോദി ഘടകം എല്ലാതവണയും വിജയിക്കണമെന്നില്ല.ജനങ്ങള്‍ അവരോടുള്ള രോക്ഷം പ്രകടിപ്പിക്കാന്‍ കാത്തിരിക്കുകയാണ്; ഷീലാ ദീക്ഷിത്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: പഴയതുപോലെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചരണം ദല്‍ഹിയില്‍ വിജയിക്കില്ലായെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷയും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത്. കഴിഞ്ഞ നാലര വര്‍ഷകാലം മോദി രാജ്യത്തിന് വേണ്ടി ഒന്നും ചെയിതിട്ടില്ലായെന്നും ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ അതിനെതിരെ പ്രതിരോധിക്കുമെന്നും ഷീലാ ദീക്ഷിത് എ.എന്‍.ഐ യോട് പറഞ്ഞു.

Advertisment

publive-image

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ട സീറ്റ് വീണ്ടെുക്കുമെന്നും ആം ആദ്മി പാര്‍ട്ടിയുമായ് ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായ് ധാരണയിലെത്തുമെന്നും ഷീലാ ദീക്ഷിത് പറഞ്ഞു.മധ്യപ്രദേശ്, കര്‍ണ്ണാടക, രാജസ്ഥാന്‍, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും മറ്റ് നേതാക്കളുടെയും പ്രവര്‍ത്തനത്തെ ബഹുമാനിക്കുന്നു.

‘രാഹുല്‍ഗാന്ധിയെ ബഹുമാനിക്കുന്നു. ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്ന നല്ല നേതാവിനെയാണ് കോണ്‍ഗ്രസ് കണ്ടെത്തിയത്. അതുകൊണ്ടുതന്നെ വരുന്ന ലോക് സഭാതെരഞ്ഞെടുപ്പിനെ നേരിടുന്നത് വളരെ ആത്മവിശ്വാസത്തോടെയാണ്. നിയമസഭാതരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റേത് അപ്രതീക്ഷിത വിജയമാണ്. കോണ്‍ഗ്രസ് സമചിത്തതയുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ്. ഞങ്ങക്ക് രാഷ്ട്രീയം അറിയാം. ഞങ്ങള്‍ക്ക് ഷോ ഓഫിന്റെ ആവശ്യമില്ല.നല്ല ആത്മവിശ്വാസമുണ്ട്.’ ഷീലാ ദീക്ഷിത് പറഞ്ഞു.

2014 ലോകസഭാ തെരഞ്ഞെടുപ്പിന് ബി.ജെ.പിക്ക് ഏഴ് സീറ്റ് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്‍ നിര്‍ത്തിയായിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം.

‘മോദി ഘടകം എല്ലാതവണയും വിജയിക്കണമെന്നില്ല. മോദി ദല്‍ഹിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ജനങ്ങള്‍ അവരുടെ ദേഷ്യം പ്രകടിപ്പിക്കാന്‍ കാത്തിരിക്കുകയാണ്. ബി.ജെ.പി വളരെ മോശമായ സാഹചര്യത്തിലാണ് ഇപ്പോള്‍.

നോട്ട് നിരോധനത്തിലുടെയും ജി.എസ്.ടി നടപ്പാക്കിയതിലൂടെയും മോദി സാധാരണക്കാരെ വലച്ചു.എന്നാല്‍ മതത്തിന്റെ പേരില്‍ സമൂഹത്തെ ധ്രൂവീകരിക്കുകയാണ് ചെയ്തത്.’ ഷീലാ ദീക്ഷിത് പറഞ്ഞു.

Advertisment