Advertisment

പ്രധാനമന്ത്രിയുടെ ഏകതാദീപം തെളിയിക്കൽ വൈദ്യുത ഉപഭോഗം കുറച്ചു : വോൾട്ടേജും ഫ്രീക്വൻസിയും നിലനിർത്താൻ സാധിച്ചുവെന്ന് കേന്ദ്രമന്ത്രി

New Update

ഡല്‍ഹി : പ്രധാനമന്ത്രിയുടെ ഏകദീപം തെളിയിക്കൽ രാജ്യമൊട്ടാകെ ക്ഷണ നേരത്തേക്ക് വൈദ്യുത ഉപഭോഗം കുറച്ചുവെന്ന് കേന്ദ്ര ഊർജ്ജമന്ത്രി ആർ. കെ സിംഗ്. നരേന്ദ്രമോദിയുടെ ആഹ്വാനമനുസരിച്ച് രാജ്യം മുഴുവൻ 9:00 മുതൽ ലൈറ്റുകൾ ഓഫ് ചെയ്തതിനാലാണ് വൈദ്യുത ഉപഭോഗം കുറഞ്ഞത്.എങ്കിലും ഫ്രീക്വൻസി യും വോൾട്ടേജും സ്ഥായിയായി നിലനിർത്താൻ സാധിച്ചുവെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

Advertisment

publive-image

രാത്രി 8:49 ന് 117300 മെഗാവാട്ടിൽ നിന്നും ഗ്രിഡ്, 09:09 ന് 85300 ആയി കുറഞ്ഞു എന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.32000 മെഗാവാട്ട് കുറഞ്ഞുവെങ്കിലും ഫ്രീക്വൻസി 49.7 -50.26 ഹേർട്സ് എന്ന നോർമൽ റേഞ്ചിൽ നിലനിർത്തി.

ഞായറാഴ്ച കാലത്തു തന്നെ, പ്രധാനമന്ത്രി ആഹ്വാനം ചെയ്തതനുസരിച്ച് ലൈറ്റുകൾ അണയ്ക്കുന്നത് വൈദ്യുതി വിതരണത്തിനെ ഒരു രീതിയിലും ബാധിക്കില്ലെന്ന് ഊർജമന്ത്രി വ്യക്തമാക്കിയിരുന്നു.

Advertisment