Advertisment

കൊവിഡ് 19; 25,000 രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നരേന്ദ്ര മോദിയുടെ മാതാവ് ഹീര ബെന്‍

New Update

ഗാന്ധിനഗര്‍ :കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ടിലേക്ക് ധനസഹായം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ്. 25,000 രൂപയാണ് പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ടിലേക്ക് പ്രധാനമന്ത്രിയുടെ മാതാവ് ഹീര ബെന്‍ സംഭാവനയായി നല്‍കിയത്.

publive-image

കോവിഡ് 19 വ്യാപിക്കുന്നത് തടയാന്‍ സാമൂഹിക സമ്പര്‍ക്കം കുറക്കുന്നതിന് മോദി പ്രഖ്യാപിച്ച ജനത കര്‍ഫ്യു ദിനത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ പ്ലേറ്റില്‍ കൊട്ടുന്ന ഹീരാബെന്നിന്റെ വിഡിയോ പുറത്തു വന്നിരുന്നു.കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണപിന്തുണയാണ് ഹീര ബെന്‍ നല്‍കുന്നത്.

modi fund heeraben
Advertisment