Advertisment

2018 ല്‍ മാത്രം ഇന്ത്യയില്‍ ഉണ്ടായിരുന്ന തൊഴില്‍കൂടി നഷ്ടപെട്ടത് ഒരു കോടിയിലധികം ആളുകള്‍ക്ക്. മോഡിയുടെ മേയ്ക്ക് ഇന്‍ ഇന്ത്യ തൊഴില്‍ രഹിതരുടെ ഇന്ത്യയായി മാറുന്നു. സി.എം.ഐ.ഇ.യുടെ കണക്കുകള്‍ മോഡി ഭരണത്തിന്‍റെ അടിവേരറുക്കാന്‍ പോന്നത്

author-image
പ്രസൂണ്‍ അബ്രഹാം
Updated On
New Update

ഡല്‍ഹി : 2018 ല്‍ ഇന്ത്യയില്‍ ഒരു കോടിയിലധികം ആളുകള്‍ക്ക് ജോലി നഷ്ടമായതായി റിപ്പോര്‍ട്ട്‌. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചുവരുന്നതായി സ്വകാര്യ വ്യവസായ വിവരദാതാക്കളായ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ (സി.എം.ഐ.ഇ.) റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കിയിരിക്കുന്നത്‌.

Advertisment

publive-image

2018 ഡിസംബറിൽ തൊഴിലില്ലായ്മ നിരക്ക് 7.38 ശതമാനമായി ഉയർന്നു. 2018 സെപ്തംബറിൽ ഇത് 6.62 ശതമാനവും 2017 ഡിസംബറിൽ 4.78 ശതമാനവുമാണ്. 2016 സെപ്തംബറിൽ ഇത് 8.46 ശതമാനമാണ്.

തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ ഡിസംബറിൽ 27 മാസത്തെ ഉയർന്ന നിരക്കായ 7.38 ശതമാനമായി ഉയർന്നു. മൊത്തം തൊഴിലവസരങ്ങളുടെ എണ്ണം 1.09 കോടി കുറഞ്ഞുവെന്ന് സിഎംഐഇ കണക്കുകൾ വ്യക്തമാക്കുന്നു.

2017 ഡിസംബറിൽ 40.78 കോടി ആളുകൾക്കാണ് ഇന്ത്യയിൽ ജോലി ഉണ്ടായിരുന്നത്. അത് 2018 ഡിസംബറിൽ 39.69 കോടിയായി കുറഞ്ഞു. 1.09 കോടിയിലെ 83 ശതമാനം ആളുകളും ഗ്രാമീണ ഇന്ത്യയിൽ നിന്നുള്ളവരാണ് .

2018 ഡിസംബറിൽ തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനത്തിൽ നിന്ന് 7.38 ശതമാനത്തിലേക്ക് ഉയർന്നു. 2017 ഡിസംബറിൽ 4.78 ശതമാനമാണ് വളർച്ച. 2016 സെപ്തംബറിൽ ഇത് 8.46 ശതമാനമാണ്.

അന്നത്തെ തൊഴിലില്ലായ്മയുടെ നിരക്ക് 8.46 ശതമാനമായിരുന്നു. സ്ത്രീകള്‍ക്കാണ് കൂടുതല്‍ തൊഴില്‍ നഷ്ടമായിരിക്കുന്നത്. 88 ലക്ഷം സ്ത്രീകള്‍ക്കും 22 ലക്ഷം പുരുഷന്മാര്‍ക്കും തൊഴില്‍ ഇല്ലാതായി.

40 മുതല്‍ 50 വയസ് വരെ പ്രായമുള്ളവര്‍ക്ക് മാത്രമാണ് തൊഴില്‍ നിലനിര്‍ത്താന്‍ സാധിച്ചത്. മാസ ശമ്പളം വാങ്ങുന്ന 37 ലക്ഷം പേര്‍ക്കും ജോലി നഷ്ടമായതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. തൊഴിലില്ലായ്മ നിരക്ക് വർദ്ധനയോടൊപ്പം, തൊഴിലാളികളുടെ പങ്കാളിത്ത നിരക്ക് കുറയുകയും ചെയ്തിട്ടുണ്ട് .

കഴിഞ്ഞ 12 മാസക്കാലയളവിൽ മൊത്തം 1.09 കോടി തൊഴിലവസരങ്ങളിൽ, ഗ്രാമപ്രദേശങ്ങളിൽ മാത്രം 91.4 ലക്ഷം തൊഴിലുകൾ നഷ്ടപ്പെട്ടു. 2017 ഡിസംബറിൽ രാജ്യത്ത് ഗ്രാമീണ മേഖലയിൽ 26.94 കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. 2018 ഡിസംബറിൽ ഇത് 26.03 കോടിയായി കുറഞ്ഞു.

modi flop
Advertisment