Advertisment

2022 ഓഗസ്റ്റ് 15-നകം രാജ്യത്തെ എല്ലാവര്‍ക്കും ഭവനം ഉറപ്പാക്കുമെന്ന് അമിത് ഷാ; അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് രാജ്യത്ത് ജല കണക്ഷന്‍ ഇല്ലാത്ത ഒരു വീട് പോലും ഉണ്ടാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി

New Update

publive-image

Advertisment

ഗാന്ധിനഗര്‍: കേന്ദ്രസര്‍ക്കാര്‍ 2022 ഓഗസ്റ്റ് 15-നകം രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഭവനം ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അഹമ്മദാബാദിലെ ഷിലാജില്‍ ഒരു കിലോമീറ്റര്‍ നീളമുള്ള ഓവര്‍ബ്രിഡ്ജിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

''ഗ്രാമീണ, നഗര പ്രദേശങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഭവന പദ്ധതികള്‍ നടപ്പാക്കുന്ന രീതി പ്രകാരം, 2022 ഓഗസ്റ്റ് 15-നകം രാജ്യത്തെ എല്ലാവര്‍ക്കും വീട് നല്‍കുമെന്ന് എനിക്ക് പൂര്‍ണ ഉറപ്പുണ്ട്''-അമിത് ഷാ പറഞ്ഞു. മോദി സര്‍ക്കാര്‍ 10 കോടിയിലധികം വീടുകള്‍ നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

13 കോടിയിലധികം ദരിദ്ര കുടുംബങ്ങള്‍ക്ക് ഉജ്ജ്വല പദ്ധതി പ്രകാരം ഗ്യാസ് സിലിണ്ടറുകള്‍ നല്‍കി. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ഉറപ്പാക്കി. 2022-ഓടെ രാജ്യത്തെ എല്ലാ വീടുകളിലും ജല കണക്ഷന്‍ ലഭ്യമാക്കുന്നതിനായാണ് ഇപ്പോള്‍ പരിശ്രമമെന്നും അമിത് ഷാ പറഞ്ഞു.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് രാജ്യത്ത് ജല കണക്ഷന്‍ ഇല്ലാത്ത ഒരു ഭവനം പോലും ഉണ്ടാകില്ലെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

2022-ഓടെ രാജ്യത്ത് ആളില്ലാ റെയില്‍വേ ക്രോസിംഗുകള്‍ ഉണ്ടാകില്ലെന്നും അമിത് ഷാ പറഞ്ഞു. അഹമ്മദാബാദിലെ തല്‍തേജ്-ഷിലാജ് പ്രദേശത്തെ ഓവര്‍ബ്രിഡ്ജിന്റെ ഉദ്ഘാടനം (വെര്‍ച്വല്‍) അമിത് ഷാ നിര്‍വഹിച്ചു. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പരിപാടിയില്‍ പങ്കെടുത്തു.

Advertisment