Advertisment

കാർഷികബിൽ നിയമ മാക്കി കോർപ്പറേറ്റ് ദാസ്യവേല നടത്തുന്ന മോദിസർക്കാർ കർഷകർക്ക്നൽകിയിരിക്കുന്നത് മരണ വാറണ്ട്: എഫ്.ഐ.ടി.യു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

ആലത്തൂർ:കാർഷിക ബിൽ പാസാക്കി നിയമ മായി അംഗീകരിച്ച് കോർപ്പറേറ്റുകൾക്ക് ദാസ്യപണിയെടുക്കുന്ന മോദി സർക്കാർ ഇതിലൂടെ കർഷകരുടെ അവസാനത്തെ പ്രതീക്ഷയു മില്ലാതാക്കി മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണെന്ന്എഫ് ഐ ടി യു സംസ്ഥാന ട്രഷറർ പി.ലുഖ്മാൻ പാലക്കാട് പറഞ്ഞു.

Advertisment

publive-image

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കർഷക വിരുദ്ധ നിയമത്തിനെതിരെ എഫ്.ഐ.ടി.യു.പാലക്കാട് ജില്ലാ കമ്മിറ്റി ആലത്തൂർ മോഡേർൺ റൈസ് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാർഷിക മേഖല കൂടി കുത്തകകൾക്ക് പതിച്ച്നൽകിയിരിക്കുകയാണ് ഈ ബില്ലിലൂടെ മോദി സർക്കാർ. രാജ്യത്തെ ജനങ്ങളുടെ ഭക്ഷ്യാവശ്യങ്ങളല്ല കമ്പനികളുടെ ആഗോള കച്ചവട താല്‍പര്യങ്ങളായിരിക്കും ഈ ബില്ലിലൂടെ നടപ്പിലാക്കുക, ഇത് രാജ്യത്തെ പട്ടിണിയിലേക്ക് തളളിവിടുമെന്നും അദ്ദേഹം പറഞ്ഞു.

എഫ്.ഐ.ടി.യു.ജില്ലാ പ്രസിഡണ്ട് ബാബു തരുർ അധ്യക്ഷതവഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ചന്ദ്രൻ പുതുക്കോട്,കർഷക തൊഴിലാളിയൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം നിജാമുദ്ദിൻ,എഫ്. ഐ.ടി.യു.ജില്ലാ സെക്രട്ടറി അസീസ്സ് ആലത്തൂർ തുടങ്ങിയവർ സംസാരിച്ചു

Advertisment