Advertisment

മോദിയുടെ പേരില്‍ ഇഡ്‌ലിയും സാമ്പാറും പുറത്തിറക്കാന്‍ ബിജെപി; പത്ത് രൂപയ്ക്ക് ലഭിക്കുക നാല് ഇഡ്ഡലിയും സാമ്പാറും !

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

കോയമ്പത്തൂര്‍: നരേന്ദ്ര മോദിയുടെ പേരില്‍ ഇഡ്‌ലിയും സാമ്പാറും പുറത്തിറക്കാന്‍ ബിജെപി. പത്ത് രൂപയ്ക്ക് നാല് ഇഡ്‌ലിയും സാമ്പാറുമാണ് ജനങ്ങള്‍ക്ക് നല്‍കുക. സേലത്ത് ബിജെപി നേതാവിന്റെ നേതൃത്വത്തിലാണ് പുതിയ സംരംഭം.

Advertisment

publive-image

തമിഴ്‌നാട്ടിലെ ബിജെപിയുടെ പ്രചാരണ വിഭാഗം വൈസ് പ്രസിഡന്റ് മഹേഷാണ് സംരംഭത്തിന് പിന്നില്‍. അടുത്തയാഴ്ചയോടെ പ്രവര്‍ത്തിച്ച് തുടങ്ങും. മോദിയുടെ പടം വെച്ചുള്ള പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ആധുനിക അടുക്കളയില്‍ തയ്യാറാക്കി കൂടുതല്‍ ആരോഗ്യപരവും, രുചികരവുമായ ഇഡ്‌ലിയും സാമ്പാറും മോദി ഇഡ്‌ലിയിലൂടെ ഉടന്‍ ലഭ്യമാകുമെന്നാണ് പോസ്റ്ററില്‍ പറയുന്നത്. 22 കടകളാണ് ആദ്യ ഘട്ടത്തില്‍ തുറക്കുക. ഒരു ദിവസം 40,000 ഇഡ്‌ലി തയ്യാറാക്കാന്‍ സാധിക്കുന്ന മെഷിന്‍ ആണ് എത്തിച്ചിരിക്കുന്നത്.

ഇടത് സൈഡില്‍ മോദിയും വലത് സൈഡില്‍ മഹേഷും ഇടംപിടിച്ചിട്ടുള്ള പോസ്റ്ററുകള്‍ക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.

 

pm modi modi idali
Advertisment