Advertisment

കരകൗശല മേള സന്ദര്‍ശിക്കാന്‍ അപ്രതീക്ഷിതമായി എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി: ലിട്ടി ചോഖയും ചായയും കഴിച്ച് മടക്കം

New Update

ന്യൂഡല്‍ഹി: രാജ്പഥില്‍ നടക്കുന്ന കരകൗശല മേള സന്ദര്‍ശിക്കാന്‍ അപ്രതീക്ഷിതമായി എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കരകൗശല പണിക്കാരോട് ആശയവിനിമയം നടത്തിയ അദ്ദേഹം അവിടെനിന്ന് ഭക്ഷണം വാങ്ങിക്കഴിക്കുകയും ചെയ്തു. ലിട്ടി ചോഖയും ചായയുമാണ് അദ്ദേഹം കഴിച്ചത്.

Advertisment

publive-image

കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വിഹിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംഘടിപ്പിച്ച മേളയ്ക്ക് എത്തിയത്. പ്രധാനമന്ത്രി മേളയ്ക്ക് എത്തിയപ്പോള്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അടക്കം ആശ്ചര്യപ്പെട്ടു. മേളയിലെത്തിയ അദ്ദേഹം 50 മിനിറ്റോളം അവിടെ ചിലവഴിച്ചു.

ഗോതമ്ബ് മാവ് കൊണ്ടുണ്ടാക്കുന്ന പലഹാരമാണ് ലിട്ടി ചോഖ. അതിനുള്ളില്‍ 'സത്തു' എന്ന പാനീയം നിറച്ചിട്ടുണ്ടാകും. ബിഹാര്‍, കിഴക്കന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ പ്രചാരത്തിലുള്ള ഈ വിഭവം അദ്ദേഹം 120 രൂപ നല്‍കിയാണ് വാങ്ങിയത്. തുടര്‍ന്ന് മുഖ്താര്‍ അബ്ബാസ് നഖ്‌വിക്കൊപ്പം അദ്ദേഹം കുലട് ചായ കുടിച്ചു. രണ്ട് ഗ്ലാസ് ചായക്ക് 40 രൂപയാണ് നല്‍കിയത്.

ഉച്ചഭക്ഷണത്തിന് ചൂട് ചായക്കൊപ്പം സ്വാദിഷ്ടമായ ലിട്ടി ചോഖ കഴിച്ചുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മേള സന്ദര്‍ശിച്ച്‌ ഭക്ഷണം കഴിക്കുന്ന ചിത്രത്തിനൊപ്പമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

Advertisment