Advertisment

ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിലെത്തി; നാളെ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച; വത്തിക്കാനിലെത്തി മാര്‍പ്പാപ്പയെ കാണുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി !

New Update

റോം: ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിലെത്തി. നാളെ  മോദി മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും. നെഹ്റു, ഇന്ദിരാഗാന്ധി, ഐ കെ ഗുജ്റാൾ, എ ബി വാജ് പേയി എന്നിവര്‍ക്ക് ശേഷം വത്തിക്കാനിലെത്തി മാര്‍പ്പാപ്പയെ കാണുന്ന അഞ്ചാമത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

Advertisment

publive-image

സെന്‍റ്പീറ്റേഴ്സ് ബസലിക്കയ്ക്ക് സമീപത്ത് വത്തിക്കാൻ പാലസിലായിരിക്കും കൂടിക്കാഴ്ച നടക്കുക. അരമണിക്കൂര്‍ നീണ്ടു നിൽക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ദേശീയതലത്തിൽ മാത്രമല്ല,അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ പ്രധാന്യമുണ്ട്.

നാളെ മുതൽ രണ്ട് ദിവസമായാണ് റോമിൽ ജി.20 ഉച്ചകോടി നടക്കുക. കൊവിഡ് മഹാമാരി സൃഷ്ടിച്ച ആഗോള സാമ്പത്തിക-വ്യാവസായിക മാന്ദ്യം ഉൾപ്പടെയുള്ള വിഷയങ്ങൾ ഉച്ചകോടിയിൽ ചര്‍ച്ചയാകും.

pm modi
Advertisment