Advertisment

അരവിന്ദ് കെജ്‌രിവാളിന്റെ വളര്‍ച്ചയില്‍ നരേന്ദ്ര മോദി അസ്വസ്ഥന്‍; ഡല്‍ഹി ദേശീയ തലസ്ഥാന മേഖലാ (ഭേദഗതി) ബില്‍ കെജ്‌രിവാളിന്റെ ജനപ്രീതി ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് മനീഷ് സിസോദിയ

New Update

publive-image

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വളര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അസ്വസ്ഥനാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡല്‍ഹി ദേശീയ തലസ്ഥാന മേഖലാ (ഭേദഗതി) ബില്‍ അദ്ദേഹത്തിന്റെ ജനപ്രീതി ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് സിസോദിയ ആരോപിച്ചു.

കെജ്‌രിവാളിന്റെ ജനപ്രീതി തടയാന്‍ നിയമങ്ങളുണ്ടാക്കുകയാണ് ബി.ജെ.പി. ഇതിലൂടെ ഡല്‍ഹിയുടെയും രാജ്യത്തിന്റെയും വികസനത്തെയാണ് അവര്‍ അട്ടിമറിക്കുന്നതെന്നും സിസോദിയ ആരോപിച്ചു.

Advertisment