Advertisment

മോ​ദി: ജേ​ണി ഓ​ഫ് കോ​മ​ൺ​മാ​ൻ’; വെബ് സീരീസിനും വിലക്ക്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ജീ​വി​തം പ്ര​മേ​യ​മാ​ക്കി​യ ‘മോ​ദി: ജേ​ണി ഓ​ഫ് കോ​മ​ൺ​മാ​ൻ’ എ​ന്ന വെബ് സീരീസ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ല​ക്കി. മോ​ദി​യെ​ക്കു​റി​ച്ചു​ള്ള സി​നി​മ വി​ല​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് വെ​ബ് പ​ര​മ്പ​ര​യ്ക്കെ​തി​രാ​യ ന​ട​പ​ടി.

പ​ത്ത് ഉ​പ​ക​ഥ​ക​ളാ​യു​ള്ള പ​ര​മ്പ​ര​യു​ടെ അ​ഞ്ച് ഭാ​ഗ​ങ്ങ​ൾ ഇ​തി​ന​കം സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്നു. ആ​ദ്യ​ഭാ​ഗം ഈ ​മാ​സം മൂ​ന്നി​നാ​ണ് പു​റ​ത്തു​വ​ന്ന​ത്. അ​ടു​ത്തൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ പ​ര​മ്പ​ര സം​പ്രേ​ഷ​ണം ചെ​യ്യ​രു​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്‍റ​ർ​നെ​റ്റി​ൽ​നി​ന്നും പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ള്ള​ട​ക്ക​ങ്ങ​ളെ​ല്ലാം നീ​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

കി​ഷോ​ർ മ​ക്വാ​ന എ​ഴു​തി​യ ‘മോ​ദി: കോ​മ​ൺ മാ​ൻ​സ് പി​എം’ എ​ന്ന പു​സ്ത​ക​ത്തെ ആ​ധാ​ര​മാ​ക്കി ഉ​മേ​ഷ് ശു​ക്ലയാ​ണ് പ​ര​മ്പ​ര സം​വി​ധാ​നം ചെ​യ്ത​ത്. ദൈ​വ​ത്തി​ന് എ​തി​രെ പ​രാ​തി ന​ൽ​കു​ന്ന ക​ഥ​യാ​യ ‘ഓ ​മൈ ഗോ​ഡ്’ എ​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​ണ് ഉ​മേ​ഷ് ശുക്ല. നേ​ര​ത്തെ ഇ​റ​ങ്ങേ​ണ്ട പ​ര​മ്പ​ര സാ​ങ്കേ​തി​ക ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ന്ന് വൈ​കി​യ​താ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് പു​റ​ത്തു​വി​ട്ട​ത് യാ​ദൃ​ശ്ചി​ക​മാ​യാ​ണെ​ന്നും സംവിധായകൻ പ​റ​യു​ന്നു.

Advertisment