Advertisment

ബിജെപി ബംഗാള്‍ വിഭജിക്കാനാണ് ആഗ്രഹിക്കുന്നത്; ബംഗാള്‍ സംസ്‌കാരത്തെ ഇല്ലാതാക്കുകയാണ് അവരുടെ ആഗ്രഹമെന്ന് മമത ബാനര്‍ജി; പണം വാങ്ങിയാണ് റാലികളില്‍ ആളുകള്‍ പങ്കെടുക്കുന്നതെന്ന മമതയുടെ പ്രസ്താവന അവഹേളനമാണെന്ന് മോദി; ബംഗാളില്‍ വാക്‌പോര്‌

New Update

publive-image

Advertisment

കൊല്‍ക്കത്ത: ബംഗാള്‍ വിഭജിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും ബംഗാള്‍ സംസ്‌കാരത്തെ ഇല്ലാതാക്കാനാണ് അവരുടെ ശ്രമമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിയെ ബംഗാളിന് പുറത്തുനിന്നുള്ളവര്‍ എന്ന് വിശേഷിപ്പിച്ചാണ് മമതയുടെ വിമര്‍ശനം.

തന്റെ പത്തുവര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ റിപ്പോര്‍ട്ട് കാര്‍ഡാണ് മമതയെ വിഭ്രാന്തിയിലാക്കിയിരിക്കുന്നതെന്ന് മോദി പരിഹസിച്ചു. 'ബിജെപി റാലികളില്‍ പണം വാങ്ങിയാണ് ആളുകള്‍ പങ്കെടുക്കുന്നതെന്നാണ് ദീദിയുടെ ആരോപണം. ബംഗാളികള്‍ ആത്മാഭിമാനമുളളവരാണ്. ഈ പ്രസ്താവനയിലൂടെ മമത ബംഗാളികളെ ബംഗാളികളെ അവഹേളിക്കുകയാണ് ചെയ്തിരിക്കുന്നത്', മോദി പറഞ്ഞു.

Advertisment