Advertisment

'ആ മോദിയല്ല ഈ മോദി' ; ബംഗളൂരുവില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട മസ്ജിദിന് മോദിയുടെ പേര് നല്‍കിയെന്ന് മോദി ഭക്തരുടെ പ്രചരണം ; യഥാര്‍ത്ഥ വസ്തുത ഇങ്ങനെയും !!

New Update

ഡല്‍ഹി : കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മികച്ച വിജയം നേടുകയും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാവുകയും ചെയ്തതോടെ ബംഗളൂരുവില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട മസ്ജിദിന് മോദിയുടെ പേര് നല്‍കിയെന്ന പ്രചരണമായിരുന്നു കഴിഞ്ഞയാഴ്ച സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നത്.

Advertisment

publive-image

മോദി ആരാധകരാണ് ഈ പ്രചരണം നടത്തിയിരുന്നത്. എന്നാല്‍ ഈ പ്രചരണത്തെ ഫാക്ട് ചെക്കിംഗ് വെബ്ബ് സൈറ്റുകള്‍ പൊളിച്ചു.

ബംഗളൂരിവിലെ മോദി മസ്ജിദിനെയാണ് പുതിയ മസ്ജിദ് ആയി മോദി ആരാധകര്‍ പ്രചരിപ്പിക്കുന്നത്. ഏതാണ്ട് 1849ല്‍ നിര്‍മ്മിച്ച ഈ മസ്ജിദിന് നരേന്ദ്രമോദിയുമായി യാതൊരു ബന്ധവുമില്ല. അക്കാലത്തെ പ്രമുഖ വ്യവസായിയാരുന്ന മോദി അബ്ദുള്‍ ഖഫൂറാണ് ഈ മസ്ജിദ് നിര്‍മ്മിക്കുന്നത്.

അദ്ദേഹത്തിന്റെ അനുസ്മരണാര്‍ത്ഥമാണ് ഈ പേര് മസ്ജിദിന് നല്‍കിയത്. മോദി അബ്ദുള്‍ ഖഫൂറിന്റെ കുടുംബം വേറെയും മസ്ജിദുകള്‍ ബംഗളൂരുവില്‍ നിര്‍മ്മിച്ചിട്ടുണ്ട്. തന്നേരി പ്രദേശത്ത് മോദി റോഡ് എന്ന പേരില്‍ ഒരു റോഡും ഉണ്ട്.

ഈ മസ്ജിദിന് ഏതാണ്ട് 170 വര്‍ഷം പ്രായവും പ്രധാനമന്ത്രിക്ക് ഏതാണ്ട് 69 വയസ്സും പ്രായം ഉണ്ടാവുമെന്ന് മോഡി മസ്ജിദ് ഇമാം ഗുലാം റബ്ബാനി പറഞ്ഞു. രണ്ട് ദശകമായി അദ്ദേഹമാണ് മോദി മസ്ജിദിലെ ഇമാം.

Advertisment