Advertisment

മകളുടെ കല്യാണത്തിന് ക്ഷണിച്ചു: ഒടുവില്‍ റിക്ഷാക്കാരനെ കാണാന്‍ സാക്ഷാല്‍ മോദിയെത്തി

New Update

വാരണാസി: മകളുടെ വിവാഹത്തിന്‍റെ ആദ്യക്ഷണക്കത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച്‌ വിവാഹത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച റിക്ഷാവാല മംഗള്‍കേവതിനെ കാണാന്‍ മോദിയെത്തി എത്തിയിരിക്കുകയാണ്. ഞായറാഴ്ച തന്‍റെ ലോക്‌സഭാ മണ്ഡലമായ വാരണാസിയില്‍ എത്തിയപ്പോഴാണ് മംഗള്‍കേവതിനെ കാണാന്‍ മോദി സമയം കണ്ടെത്തിയത്.

Advertisment

publive-image

മംഗള്‍ കേവതിന്‍റെയും കുടുംബത്തിന്‍റെയും ആരോഗ്യവും ക്ഷേമവും അന്വേഷിച്ച പ്രധാനമന്ത്രി, കൂടിക്കാഴ്ചയ്ക്കിടെ സ്വച്ഛ് ഭാരത് അഭിയാന് കേവത് നല്‍കിയ സംഭാവനകളെ അഭിനന്ദിച്ചു.പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പരിപാടിയില്‍ പ്രചോദനം ഉള്‍ക്കൊണ്ട് മംഗള്‍ കേവത് സ്വന്തം ഗ്രാമത്തിലെ ഗംഗാ തീരങ്ങള്‍ വൃത്തിയാക്കിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 12നായിരുന്നു കേവതിന്റെ മകളുടെ വിവാഹം. 'പ്രധാനമന്ത്രിക്കുള്ള ക്ഷണക്കത്ത് ഞാന്‍ നേരിട്ട് ഡല്‍ഹിയിലെ പി‌.എം‌ ഓഫീസിലെത്തിക്കുകയായിരുന്നു. ഫെബ്രുവരി എട്ടിന് മോദിയുടെ അഭിനന്ദനക്കത്ത് ഞങ്ങള്‍ക്ക് ലഭിച്ചു. ശരിക്കും അദ്ഭുതപ്പെട്ടുപോയി. കല്യാണത്തിനെത്തിയ എല്ലാ അതിഥികളെയും ഞങ്ങള്‍ മോദിജി അയച്ച കത്ത് കാണിച്ചു"- കേവത് പറഞ്ഞു.

MODI MEET RIKSHAWVALA
Advertisment