Advertisment

ട്രംപുമായി മോദിയുടെ 30 മിനിറ്റ് നീണ്ട ഫോണ്‍ സംഭാഷണം  ; വിഷയം അതിർത്തി കടന്നുള്ള പാകിസ്താന്റെ ഭീകരാക്രമണം  : നെഞ്ചിടിപ്പോടെ പാകിസ്ഥാൻ ; പട്ടിണി, നിരക്ഷരത, രോഗങ്ങള്‍ എന്നിവയെ നേരിടാന്‍ ആരുമായും ഇന്ത്യ സഹകരിക്കുമെന്നും പ്രധാനമന്ത്രി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണ്‍ സംഭാഷണം നടത്തി. 30 മിനിറ്റ് നീണ്ട സംഭാഷണത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണവും, മേഖലയിലെ ചില നേതാക്കള്‍ നടത്തുന്ന ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുമാണ് ചര്‍ച്ച വിഷയമായതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Advertisment

publive-image

അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിച്ചാല്‍ മാത്രമേ സമാധാനം സാധ്യമാകുകയുള്ളൂവെന്നും ഭീകരവാദങ്ങളും ആക്രമണങ്ങളുമില്ലാത്ത പരിതസ്ഥിതി സൃഷ്ടിക്കേണ്ടത് പ്രധാനമാണെന്നും ട്രംപുമായുള്ള സംഭാഷണത്തിനിടെ മോദി വ്യക്കമാക്കി.

30 മിനിറ്റ് നീണ്ടുനിന്ന സംഭാഷണത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടത്തുന്ന പ്രകോപനപരമായ പ്രസ്താവനകളെക്കുറിച്ച്‌ ട്രംപിനെ ധരിപ്പിക്കുകയും ചെയ്തുു.

ഭീകരതയോട് വിട്ടുവീഴ്ചക്കില്ലെന്ന് ആവര്‍ത്തിച്ച മോദി പട്ടിണി, നിരക്ഷരത, രോഗങ്ങള്‍ എന്നിവയെ നേരിടാന്‍ ആരുമായും സഹകരിക്കാനുള്ള സന്നദ്ധതയും മോദി അറിയിച്ചു.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദുചെയ്തതിന് ശേഷം നടന്ന ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ ആദ്യ ടെലിഫോണ്‍ സംഭാഷണത്തിലാണ് കശ്മീര്‍ വിഷയത്തില്‍ മോദി നിലപാട് വ്യക്തമാക്കിയത്.

Advertisment