Advertisment

എ​ല്ലാ​വ​രു​ടേ​യും ക്ഷേ​മ​ത്തി​നാ​യി വി​ശ്ര​മ​മി​ല്ലാ​തെ യാ​ത്ര തു​ട​രു​ന്ന സ​ഞ്ചാ​രി​യെ ബ​ഹു​മാ​നി​ക്കേ​ണ്ട ദി​വ​സ​മാ​ണ് ഇ​ന്ന്....സൂ​ര്യ​നെ വ​ര്‍​ണി​ച്ച്‌ മോ​ദി​യു​ടെ ക​വി​ത

New Update

publive-image

Advertisment

ന്യൂ​ഡ​ല്‍​ഹി: മ​ക​ര​സം​ക്രാ​ന്തി​യി​ല്‍ സൂ​ര്യ​നെ വ​ര്‍​ണി​ക്കു​ന്ന ക​വി​ത എ​ഴു​തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. എ​ല്ലാ​വ​രു​ടേ​യും ക്ഷേ​മ​ത്തി​നാ​യി വി​ശ്ര​മ​മി​ല്ലാ​തെ യാ​ത്ര തു​ട​രു​ന്ന സ​ഞ്ചാ​രി​യെ ബ​ഹു​മാ​നി​ക്കേ​ണ്ട ദി​വ​സ​മാ​ണ് ഇ​ന്ന്- ക​വി​ത​യി​ല്‍ മോ​ദി പ​റ​യു​ന്നു. മ​ക​ര​സം​ക്രാ​ന്തി ആ​ശം​സ നേ​ര്‍​ന്നാ​യി​രു​ന്നു ത​ന്‍റെ മാ​തൃ​ഭാ​ഷ​യാ​യ ഗു​ജ​റാ​ത്തി​യി​ല്‍ എ​ഴു​തി​യ ക​വി​ത അ​ദ്ദേ​ഹം പു​റ​ത്തു​വി​ട്ട​ത്.

ആ​കാ​ശ​ത്തെ പ്ര​കീ​ര്‍​ത്തി​ച്ചാ​ണ് ക​വി​ത ആ​രം​ഭി​ക്കു​ന്ന​ത്. ന​ക്ഷ​ത്ര​ങ്ങ​ളെ​യും ക​വി​ത​യി​ല്‍ വി​വ​രി​ക്കു​ന്നു. ആ​കാ​ശ​ത്തി​ലെ ന​ക്ഷ​ത്ര​ങ്ങ​ളെ​പോ​ലെ ഉ​യ​ര്‍​ന്ന സ്വ​പ്ന​ങ്ങ​ള്‍ കാ​ണു​ന്ന​വ​ര്‍​ക്ക് ഉ​യ​ര്‍​ന്ന ല​ക്ഷ്യ​ങ്ങ​ള്‍ നേ​ടാ​ന്‍ ക​ഴി​യും. എ​ന്നാ​ല്‍ താ​ഴ്ന്ന നി​ല​യി​ലു​ള്ള സ്വ​പ്നം കാ​ണു​ന്ന​വ​ര്‍​ക്ക് ഭൂ​മി​യി​ലെ ക​ല്ലും മ​ണ്ണും​പോ​ലെ ധാ​ര​ളം പ്ര​ശ്ന​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി​വ​രും.

സൂ​ര്യ​ന്‍ ക​ഠി​ന പാ​ത​യി​ലൂ​ടെ ന​ട​ക്കു​ന്നു. മ​റ്റു​ള്ള​വ​ര്‍​ക്ക് ന​ന്മ ചെ​യ്യാ​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ യാ​തൊ​രു ഇ​ട​വേ​ള​യു​മി​ല്ലാ​തെ ഇ​ട​ത​ട​വി​ല്ലാ​തെ സ​ഞ്ച​രി​ക്കു​ന്നു. ഇ​ന്ന് സൂ​ര്യ​ന് ജ​ലം അ​ര്‍​പ്പി​ക്കു​ന്ന ദി​വ​സ​മാ​ണ്, ഞാ​ന്‍ സൂ​ര്യ​നെ ന​മി​ക്കു​ന്നു- ക​വി​ത പ​റ​യു​ന്നു.

Advertisment