Advertisment

റിപബ്ലിക്കന്‍ പാര്‍ട്ടിയെ കുറച്ചു കാണുന്ന ശിവസേന-ബി.ജെ.പി നിലപാടില്‍ ഞാന്‍ അസന്തുഷ്ടനാണ് , ഒരു സീറ്റെങ്കിലും അവര്‍ക്ക് ആര്‍.പി.ഐക്ക് നല്‍കാമായിരുന്നു ; ഞങ്ങള്‍ക്ക് ബഹുമാനം നല്‍കൂ. ഞങ്ങള്‍ തിരിച്ച് ബഹുമാനിക്കാം’-ദളിതരുടെ വോട്ടുകള്‍ വെറുതെ കിട്ടുമെന്ന് ബി.ജെ.പി കരുതരുതെന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്താവല

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദളിതരുടെ വോട്ടുകള്‍ വെറുതെ കിട്ടുമെന്ന് കരുതരുതെന്ന് മഹാരാഷ്ട്രയിലെ ബി.ജെ.പി-ശിവസേന സഖ്യത്തോട് കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി രാംദാസ് അത്താവല. വരുന്ന തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേനയുമായുള്ള സഖ്യത്തില്‍ അത്താവലെയുടെ ആര്‍.പി.ഐ തഴയപ്പെട്ടിരുന്നു.

Advertisment

publive-image

‘റിപബ്ലിക്കന്‍ പാര്‍ട്ടിയെ കുറച്ചു കാണുന്ന ശിവസേന-ബി.ജെ.പി നിലപാടില്‍ ഞാന്‍ അസന്തുഷ്ടനാണ്. ഒരു സീറ്റെങ്കിലും അവര്‍ക്ക് ആര്‍.പി.ഐക്ക് നല്‍കാമായിരുന്നു’- മഹാരാഷ്ട്രയില്‍ നിന്നുള്ള എം.പിയായ അത്താവലെ പറയുന്നു.

എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് കേന്ദ്രത്തില്‍ എന്‍.ഡി.എയുമായി തെറ്റിപ്പിരിയുന്നത് അപക്വമായ രാഷ്ട്രീയ നീക്കമായിരിക്കുമെന്നും താനതിന് മുതിരില്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അത്താവലെ പറഞ്ഞു.

എന്‍.ഡി.എയെ പിന്തുണക്കാന്‍ തന്നെയാണ് ആര്‍.പി.ഐയുടെ തീരുമാനം. ‘എന്നാല്‍ ദളിതരുടെ വോട്ടുകള്‍ വെറുതെ കിട്ടുമെന്ന് കരുതേണ്ടെന്ന് ഞാന്‍ ബി.ജെ.പിക്കും-ശിവസേനക്കും മുന്നറിയിപ്പ് നല്‍കുന്നു. ഞങ്ങള്‍ക്ക് ബഹുമാനം നല്‍കൂ. ഞങ്ങള്‍ തിരിച്ച് ബഹുമാനിക്കാം’- അത്താവലെ പറഞ്ഞു.

ഭരണഘടനയില്‍ ഭേദഗതി വരുത്തുകയോ, പട്ടിക ജാതി, പട്ടിക വര്‍ഗ സംവരണത്തില്‍ മാറ്റം വരുത്തുകയോ ഇല്ലെന്ന ഉറപ്പ് ബി.ജെ.പിയുടെ പ്രകടന പത്രകയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ബന്ധിക്കുമെന്നും അത്താവലെ പറയുന്നു. സ്ഥലം ഇല്ലാത്ത ദളിതര്‍ക്ക് അഞ്ചേക്കര്‍ നല്‍കണമെന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കാനും ബി.ജെ.പിയില്‍ സമ്മര്‍ദം ചെലുത്തുമെന്നും അത്താവലെ പറയുന്നു.

Advertisment