56 ഇഞ്ചിന്റെ നെഞ്ചളവുമായി അദ്ദേഹം എന്തിനാണ് നിങ്ങളുടെ മുന്നില്‍ വരുന്നത്. കാരണം അദ്ദേഹം ദുര്‍ബലനാണ് ;അദ്ദേഹത്തിന് ഭരണഘടനയേയും ദുര്‍ബലമാക്കണം എന്നുണ്ട്’ ; തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ദുര്‍ബലനായ പ്രധാനമന്ത്രിയാണ്  മോദിയെന്ന് പ്രിയങ്ക ഗാന്ധി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, April 20, 2019

കാണ്‍പുര്‍: തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ദുര്‍ബലനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മോദി 56 ഇഞ്ചിന്റെ നെഞ്ചളവ് കാണിക്കുന്നത് തന്റെ ദൗര്‍ബല്യത്തെ മറച്ചു വെക്കാനാണെന്നും പ്രിയങ്ക കാണ്‍പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

‘തനിക്കെതരിരെ ഉയരുന്ന ശബ്ദങ്ങളെ കഴിവുള്ള ഒരു രാഷ്ട്രീയ നേതാവ് പേടിക്കില്ല. അങ്ങനെയുള്ള ഒരാള്‍ എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കില്ല. ഈ സര്‍ക്കാര്‍ ദുര്‍ബലമാണ്. ഈ പ്രധാനമന്ത്രി ദുര്‍ബലനാണ്. അദ്ദേഹത്തിന് ഇച്ഛാശക്തിയില്ല. 56 ഇഞ്ചിന്റെ നെഞ്ചളവുമായി അദ്ദേഹം എന്തിനാണ് നിങ്ങളുടെ മുന്നില്‍ വരുന്നത്. കാരണം അദ്ദേഹം ദുര്‍ബലനാണ്. അദ്ദേഹത്തിന് ഭരണഘടനയേയും ദുര്‍ബലമാക്കണം എന്നുണ്ട്’- പ്രിയങ്ക പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രാഹുല്‍ ഗാന്ധിയേയും പരസ്പരം താരത്മ്യം ചെയ്യുകയും ചെയ്തു പ്രിയങ്ക. ‘ഈ രണ്ടാളുകളെ നിങ്ങള്‍ നോക്കൂ. ഒരാള്‍ക്ക് അസഹിഷ്ണുതയാണ്, മറ്റയാള്‍ക്ക് ദിവസവും നിരവധി ആക്ഷേപങ്ങളാണ് ഏറ്റു വാങ്ങേണ്ടി വരുന്നത്. ബി.ജെ.പി അദ്ദേഹത്തെ ദിനംപ്രതി വ്യക്തിപരമായി ആക്ഷേപിക്കുകയാണ്’.

×