Advertisment

ബനാറസ് പാൻ ചവച്ച് ഇപ്പോൾ റോഡുകളിൽ തുപ്പാറുണ്ട്; ആ ശീലം നമ്മൾ മാറ്റണം;രണ്ട് മീറ്ററെങ്കിലും സാമൂഹിക അകലം പാലിച്ച് വേണം മറ്റുള്ളവരുമായി ഇടപഴകാൻ; മുഖം മൂടുകയും കൈ കഴുകുകയും ചെയ്യണം; ഇക്കാര്യം ആരും മറക്കരുതെന്ന് മോദി 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി റോഡുകളിൽ തുപ്പുന്ന ശീലം അവസാനിപ്പിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി .

Advertisment

publive-image

'ബനാറസ് പാൻ ചവച്ച് ഇപ്പോൾ റോഡുകളിൽ തുപ്പാറുണ്ട്. ആ ശീലം നമ്മൾ മാറ്റണം.' മോദി വ്യക്തമാക്കി. രണ്ട് മീറ്ററെങ്കിലും സാമൂഹിക അകലം പാലിച്ച് വേണം മറ്റുള്ളവരുമായി ഇടപഴകാൻ. മുഖം മൂടുകയും കൈ കഴുകുകയും ചെയ്യണം. ഇക്കാര്യം ആരും മറക്കരുതെന്നും മോദി കൂട്ടിച്ചേർത്തു.

ഈ പുതിയ ശീലങ്ങൾ ഇന്ത്യയുടെ സംസ്കാരത്തിന്റെ ഭാ​ഗമാക്കണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതുപോലെ ഒറ്റത്തവണ ഉപയോ​ഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

latest news narendra modi covid 19 pm modi all news
Advertisment