Advertisment

കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവന നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.... കശ്മീരിലേക്ക് പോവാന്‍ ആഗ്രഹമുണ്ടെങ്കില്‍ വേണ്ട സൌകര്യങ്ങള്‍ ചെയ്തു തരാമെന്നും മോദി 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി : മഹാരാഷ്ട്രയിലെ നിയമസഭാതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസിനും എന്‍.സി.പിക്കും എതിരെ ആഞ്ഞടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. 1993ലെ മുംബൈ സ്‌ഫോടനത്തിലെ കുറ്റവാളികളെ രക്ഷപ്പെടുത്താനും ശത്രുരാജ്യത്തില്‍ അഭയം പ്രാപിക്കാനും സഹായിച്ചത് ആരാണെന്ന് ഉടന്‍ വ്യക്തമാകുമെന്നു മോദി പറഞ്ഞു.

Advertisment

publive-image

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ സഹായി ഇക്ബാല്‍ മേമന്‍ മിര്‍ച്ചിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ശരദ് പവാറിന്‍റെ വിശ്വസ്തന്‍ പ്രഫുല്‍ പട്ടേലിന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടിസ് നല്‍കിയിരുന്നു.

ഇതിന്‍റെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രസ്താവന.‌അതേസമയം കശ്മീര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്യാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 370ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം ഏത് തരത്തിലുള്ള പ്രസ്ഥാവനകളാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയതെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമല്ലെന്നാണ് ഒരു നേതാവ് പറഞ്ഞത്.

അത്തരക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയല്ലേ വേണ്ടത്, രാജ്യത്തെ തകര്‍ക്കുന്ന തീരുമാനമെന്നാണ് മറ്റൊരു നേതാവ് പ്രഖ്യാപിച്ചിരുന്നത്. നമ്മുടെ രാജ്യം തകര്‍ന്നോ കശ്മീര്‍ നമുക്ക് നഷ്ടപ്പെട്ടോ ആര്‍ക്കെങ്കിലും കശ്മീരിലേക്ക് പോവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഞാനതിന് വേണ്ട സൌകര്യങ്ങള്‍ ചെയ്തു തരാമെന്നും മോദി പറഞ്ഞു.

Advertisment