Advertisment

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ സ്വീ​ക​രി​ക്കാ​നാ​യി അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് പു​റ​പ്പെ​ട്ടു: ഉ​ച്ച​യ്ക്ക് 11.40ന് ​അ​ഹ​മ്മ​ദാ​ബാ​ദ് സ​ര്‍​ദാ​ര്‍ വ​ല്ല​ഭ്ഭാ​യ് അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തിൽ ട്രം​പ് എ​ത്തും

New Update

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ സ്വീ​ക​രി​ക്കാ​നാ​യി അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് പു​റ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് മോ​ദി അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് തി​രി​ച്ച​ത്. ട്രം​പ് ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്. ഉ​ച്ച​യ്ക്ക് 11.40ന് ​അ​ഹ​മ്മ​ദാ​ബാ​ദ് സ​ര്‍​ദാ​ര്‍ വ​ല്ല​ഭ്ഭാ​യ് അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ട്രം​പ് എ​ത്തു​ന്ന​ത്. ര​ണ്ടു​ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​ണ് ട്രം​പ് എ​ത്തു​ന്ന​ത്.

publive-image

ട്രം​പി​നൊ​പ്പം ഭാ​ര്യ മെ​ലാ​നി​യ, മ​ക​ള്‍ ഇ​വാ​ങ്ക, ഇ​വാ​ങ്ക​യു​ടെ ഭ​ര്‍​ത്താ​വ് ജാ​രേ​ദ് കു​ഷ്നെ​ര്‍ എ​ന്നി​വ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തു​ന്നു​ണ്ട്. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റാ​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ട്രം​പ് ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന ഏ​ഴാ​മ​ത്തെ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റാ​ണ് ട്രം​പ്. അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് ആ​രം​ഭി​ക്കു​ന്ന 22 കി​ലോ​മീ​റ്റ​ര്‍ റോ​ഡ്ഷോ​യി​ല്‍ ട്രം​പും മോ​ദി​യും പ​ങ്കെ​ടു​ക്കും.

Advertisment